അപകട ഭീഷണി ഉയര്‍ത്തി ട്രാന്‍സ്ഫോര്‍മറുകള്‍
ചീമേനി: അപകടഭീതിയൊരുക്കി ചീമേനി മേഖലയിലെ ട്രാന്‍സ്ഫോര്‍മറുകള്‍. യാതൊരു സുരക്ഷയുമില്ലാതെയാണ് പല സ്ഥലങ്ങളിലും ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
റോഡരികിലൂടെ നടക്കുന്നവരുടെ കൈയെത്തുന്ന ദൂരത്തും വള്ളികള്‍ പടര്ന്നുകയറിയതുമായ ട്രാന്‍സ്ഫോര്‍മറുകള്‍ ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
കെ.എസ്.ഇ.ബിയുടെ കയ്യൂര്‍, ഭീമനടി സെക്ഷനുകള്‍ക്ക് കീഴില്‍ വൈദ്യുതി വിതരണത്തിനായി പെട്ടിക്കുണ്ട് ,ചാനടുക്കം, പള്ളിപ്പാറ, മുക്കട തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോര്‍മറുകളാണ് ഇത്തരത്തില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്.
ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് ചുറ്റും സ്ഥാപിച്ചിട്ടുള്ള കമ്പിവേലികളില്‍ പലതും കാലപ്പഴക്കം കൊണ്ട് ദ്രവിച്ച് നശിച്ച നിലയിലാണ്. അകത്തേക്ക് കടക്കാനുള്ള കവാടങ്ങള്‍ പതിവായി തുറന്നിട്ട നിലയിലാണ്. ട്രാന്‍സ്ഫോര്‍മറുകള്‍ പകുതിയിലധികവും കാടുമൂടിയ നിലയിലുമാണ്. മുത്തുപ്പാറയിലെ ട്രാന്സ്ഫോര്മറിനാകട്ടെ സുരക്ഷാവേലിയുമില്ല.
മഴയും കാറ്റും വരുമ്പോഴും മറ്റും വൈദ്യുതി ബന്ധം മുറിയുന്ന സമയത്ത് ഫ്യൂസ് വയറുകള്‍ കെട്ടുന്നത് പലപ്പോഴും പ്രദേശവാസികളാണ്. ഓഫിസില്‍ നിന്നു വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇവരെ വിളിച്ച് നിരുത്തരവാദപരമായി ഫ്യൂസ് വയറുകള്‍ കെട്ടി വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ജോലി ഏല്‍പ്പിക്കുന്നത്.
ഇതിനായി ട്രാന്സ്ഫോര്മറിനകത്തേക്ക് കയറാന്‍ പാകത്തില്‍ കമ്പിവേലികള്‍ മുറിച്ച് മാറ്റിയത് കുട്ടികളടക്കമുള്ളവരെ ഇതിനകത്ത് കടക്കാനും അപകടമുണ്ടാക്കാനും കാരണമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."