മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു
പയ്യന്നൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ എ.ഡി.ഐ.പി പദ്ധതി പ്രകാരം സാമൂഹ്യനീതി വകുപ്പു നടത്തുന്ന വൈകല്യ നിര്‍ണയ ക്യാംപ് പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ പി കരുണാകരന് എം.പി ഉദ്ഘാടനം ചെയ്തു. അംഗ പരിമിതര്‍ക്കുള്ള ഉപകരണത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനാണു ക്യാംപ് സംഘടിപ്പിച്ചത്. ഇവര്‍ക്കുള്ള ഉപകരണങ്ങള്‍ പിന്നീട് വിതരണം ചെയ്യും.
നഗരസഭ ചെയര്മാന് അഡ്വ.ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അലിംകോയുടെ വിദഗ്ദ സംഘമാണ് അംഗപരിമിതരെ പരിശോധിച്ചത്. വീല്‍ചെയര്‍, ക്രച്ചസ്, ശ്രവണ സഹായികള്‍, വാക്കിങ്ങ്സ്റ്റിക്ക്, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള എം.എസ്.ഐ.ഇ.ഡി കിറ്റ്, മുച്ചക്ര സൈക്കിള്‍,ബ്രെയിലികെയ്ന് സ്ലേറ്റുകള്, നടക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയാണു വിതരണം ചെയ്യുക.
ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ എല്‍ ഷീബ, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലന്, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. ലതീഷ്, പി രാജീവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."