HOME
DETAILS

വിവാദം കത്തിനില്‍ക്കേ കൂത്തുപറമ്പ് സമരനായകന്റെ രാജി

  
backup
September 28 2016 | 06:09 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%87-%e0%b4%95

 


കണ്ണൂര്‍: സ്വാശ്രയ കോളജുകള്‍ വഴി സര്‍ക്കാര്‍ വിദ്യാഭ്യാസ കച്ചവടം നടത്തുന്നതിനിടെ കേരളം ദര്‍ശിച്ച ഏറ്റവും രക്തരൂക്ഷിത സമരങ്ങളിലൊന്നായിരുന്നു കൂത്തുപറമ്പ് സമരം. പരിയാരം മെഡിക്കല്‍ കോളജിന്റെ മറവില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്നു കോഴവാങ്ങി നിയമനം നടത്തുന്നതിനെതിരേ ആദ്യം സമരത്തിനിറങ്ങിയത് എസ്.എഫ്.ഐയാണെങ്കിലും പിന്നീട് ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുകയായിരുന്നു. സി.പി.എമ്മിന്റെ കണ്ണിലെ കരടായ എം.വി രാഘവന്‍ സഹകരണമന്ത്രിയും പരിയാരം മെഡിക്കല്‍ കോളജിന്റെ സാരഥിയുമായത് സമരത്തിന് എരിവേറ്റി. കൂത്തുപറമ്പ് അര്‍ബന്‍ ബാങ്ക് ഉദ്ഘാടനത്തിനെത്തിയ എം.വി രാഘവനെ തടയാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് അകാരണമായി നിറയൊഴിച്ചപ്പോള്‍ പൊലിഞ്ഞത് അഞ്ച് ജീവനായിരുന്നു.
അതേ തുടര്‍ന്ന് കേരളമാകെ കത്തി. എം.വി ആറിന്റെ വീടും സ്‌നേക്ക്പാര്‍ക്കും കത്തിച്ചു. ആയിരക്കണക്കിന് സര്‍ക്കാര്‍ വാഹനങ്ങള്‍ നശിപ്പിച്ചു. ഒടുവില്‍ കെ കരുണാകരന്‍ നേതൃത്വം നല്‍കിയ മന്ത്രിസഭതന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പിലെ യുവാക്കളൊഴുക്കിയ ചോരയില്‍ ഒലിച്ചുപോയി. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാനനേതൃത്വം അന്ന് എം.വി ജയരാജന്റെ കരങ്ങളിലായിരുന്നു. തീപ്പൊരി പ്രസംഗവും ചടുലനീക്കവുമായി ജയരാജന്‍ നിറഞ്ഞുനിന്നു. തലനാരിഴയ്ക്കാണ് ഈ യുവജന നേതാവ് വെടിയുണ്ടയില്‍ നിന്നു രക്ഷപ്പെട്ടത്. ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയംഗം പാനൂരിലെ കെ രാജീവന് വെടികൊള്ളുമ്പോള്‍ തൊട്ടടുത്തു ജയരാജനുണ്ടായിരുന്നു. പൊലിസ് തല്ലിചതച്ചു അവശനാക്കിയ ജയരാജനെ വാഹനത്തിലിട്ടും മര്‍ദ്ദിച്ചു. ക്രൂര മര്‍ദനത്തിനിരയായ ജയരാജന്‍ പിന്നീട് ജയിലിലുമായി. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ എം.വി ആറില്‍ നിന്നു സി.പി.എം പരിയാരം പിടിച്ചെടുത്തു. കൂത്തുപറമ്പില്‍ സമരം നയിച്ച എം.വി ജയരാജന്‍ തന്നെ ഒടുവില്‍ ചെയര്‍മാനുമായി. യു.ഡി.എഫ് ഇപ്പോള്‍ സ്വാശ്രയപ്രശ്‌നം പിണറായി സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനുള്ള വടിയായി ഉപയോഗിക്കുന്നത് പരിയാരം മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ സീറ്റില്‍ തലവരിപ്പണം വാങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ്. വിദ്യാഭ്യാസ കച്ചവടത്തിനെതിരേ സമരം ചെയ്ത സി.പി.എം പരിയാരത്തു നടത്തുന്നതും വിദ്യാഭ്യാസ കച്ചവടമാണെന്ന് ആരോപിച്ച് എസ്..എഫ്..ഐ, ഡി.വൈ.എഫ്.ഐ സംഘടനകളെ നിര്‍വീര്യമാക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കൂത്തുപറമ്പ് സമരനായകന്റെ രാജിക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  29 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  42 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago