മോദി ഗുജറാത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കണം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരളത്തെ ശുചീകരിക്കാനിറങ്ങും മുമ്പ് സ്വന്തം തട്ടകമായ ഗുജറാത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കാനെങ്കിലും മോദി തയാറാകണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. തുറസായ സ്ഥലങ്ങളിലെ വിസര്‍ജനം അവസാനിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കേരളത്തില്‍ ഈ പ്രവണതയില്ലെന്നു മോദി അറിയണം.
എല്ലാവരേയും എല്ലാ കാലത്തും പറ്റിക്കാനാവില്ല. അജ്ഞതയുള്ളവരോട് എന്തും പറയാം. എന്നാല്‍ സംസ്‌കാര സമ്പന്നമായ കേരളത്തില്‍ അതുചെയ്യരുത്. ബി.ജെ.പിക്ക് ഒരിക്കലും രാജ്യത്തെ ഒരുമിച്ച് നിര്‍ത്താനാവില്ല. മോദി സര്‍ക്കാറിനെതിരേ ന്യൂനപക്ഷ ദിളത് വിഭാഗങ്ങളുടെ ഒരു വലിയ മുന്നേറ്റം തന്നെ ഉയര്‍ന്നു വരുന്നുണ്ട്. അതു തടക്കാന്‍ കഴിയാത്ത വലിയ ശക്തിയായി മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണകര്‍ത്താക്കള്‍ ഭരണ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിന് പകരം വേറെ പണിക്ക് പോകരുതെന്നും അത്തരം സംഭവങ്ങളാണ് കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിങ്ങളുടെ മാത്രമല്ല മുഴുവന്‍ പിന്നോക്ക സമുദായത്തിന്റെയും അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മുസ്‌ലിംലീഗ് മുന്നില്‍ നിന്നതായും കുഞ്ഞാലിക്കുട്ടി ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."