യുവ ജിയോളജിസ്റ്റിനെ ജന്മനാട് ആദരിക്കുന്നു
മാറഞ്ചേരി: ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ നടന്ന 35ാമത് ഇന്റര്‍നാഷണല്‍ ജിയോളജിക്കല്‍ കോണ്‍ഗ്രസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ച മാറഞ്ചേരി താമലശ്ശേരി സ്വദേശിനി സൈനബാ അബ്ദുള്‍ റസാക്കിനെ ജന്മനാട് ആദരിക്കുന്നു.
എഴുപത് അംഗ ഇന്ത്യന്‍ സംഘത്തെ നയിച്ചത് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലാണ്. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കോണ്‍ഗ്രസ് ഇനി 2020 ല്‍ ഡല്‍ഹിയിലാണ് നടക്കുക. ഇന്റര്‍നാഷണല്‍ ജിയോളജിക്കല്‍ കോണ്‍ഗ്രസിന് ആതിഥ്യമരുളുന്ന രാജ്യത്തിന് നല്കുന്ന പ്രസിഡന്‍ഷ്യല്‍ കപ്പ് ചടങ്ങില്‍ വച്ച് 36ാമത് ഐ, ജി.സി.സൊസൈറ്റി പ്രസിഡന്റ് എം രാജു സൈനബക്ക് കൈമാറി. സൈനബയെ ആദരിക്കാന്‍ ജന്മനാടായ താമരശ്ശേരിയില്‍ 30ന് നടക്കുന്ന ചടങ്ങ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു ഉദ്ഘാടനം ചെയ്യും. അജിത് കൊളാടി, ജില്ലാ പഞ്ചായത്ത് അംഗം സമീറ ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങ് മാറഞ്ചേരിയിലെ പ്രമുഖ സാമൂഹിക സംഘടനയായ താമരശ്ശേരി ഫുട്ബോള്‍ അസോസിയേഷനാണ് ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."