സ്‌കോള്‍ കേരള മേഖലാകേന്ദ്രം അടച്ചുപൂട്ടരുത്
വേങ്ങര: സ്‌കോള്‍ കേരളയുടെ മലപ്പുറം മേഖലാകേന്ദ്രം അടച്ചുപൂട്ടാനുളള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിലെ 72 ശതമാനം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ഏക ആശ്രയമാണ് ഈ കേന്ദ്രം. ഒരുലക്ഷം പഠിതാക്കളില്‍ 28 ശതമാനം പേര്‍ മാത്രമാണു റഗുലര്‍ ഗവണ്‍മെന്റ്, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയിട്ടുളളത്. ശേഷിച്ച 59,070 വിദ്യാര്‍ഥികള്‍ 2016-18 അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയിട്ടും കേന്ദ്രം മലപ്പുറം സിവില്‍സ്റ്റേഷനില്‍ നിന്നു പറിച്ചു നടാനുളള നീക്കം ദുരൂഹമാണെന്ന് ആരോപിച്ച് പാരലല്‍ കോളജ് അസോസിയേഷനും രംഗത്തെത്തി.
ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനു കടുത്ത സീറ്റ്ക്ഷാമം നേരിടുന്ന മലബാര്‍ മേഖലയില്‍ മലപ്പുറം കേന്ദ്രത്തിന്റെ സേവനങ്ങള്‍ ഏറെ സഹായകമായിരുന്നു. പരീക്ഷ, മൂല്യനിര്‍ണയം, പുന:പരീക്ഷ, സാക്ഷ്യപത്രം എന്നിവക്ക് അപേക്ഷ നല്‍കുന്നതിനും വേഗത്തില്‍ സേവനം ലഭിക്കുന്നതിനും ഉണ്ടായിരുന്ന സൗകര്യം കേന്ദ്രം മാറ്റുന്നതോടെ നഷ്ടപ്പെടുമെന്നാണ് ആശങ്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."