ഇന്ത്യ എന്നും സംയമനം പാലിക്കുമെന്ന് കരുതേണ്ടെന്ന് യു.എസ് പത്രം
വാഷിങ്ടണ്‍: ഇന്ത്യയുടെ സംയമന രീതിയെ പാകിസ്താന് മുതലെടുക്കരുതെന്ന മുന്നറിയിപ്പുമായി യു.എസ് പത്രം. എക്കാലവും ഇന്ത്യ സംയമനം തുടരുമെന്ന് പാകിസ്താന് കരുതേണ്ടെന്നും വാള് സ്ട്രീറ്റ് ജേണല്‍ എഡിറ്റോറിയല്‍ പേജില്‍ പറയുന്നു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവിലുള്ള സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംയമനം പാലിക്കുന്നതിനെ പത്രം പ്രശംസിക്കുന്നുണ്ട്.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധമുഖത്തേക്ക് നീങ്ങാതെ ഭീകരരുടെ ഉറവിടമായ രാജ്യത്തിനെതിരേ നയതന്ത്രതലത്തില്‍ സമ്മര്‍ദം ശക്തമാക്കിയ നടപടിയെ വാള്‍സ്ട്രീറ്റ് ജേണല്‍ പിന്തുണയ്ക്കുന്നു.
മോദി ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി എന്നും തുടരുമെന്ന് പാകിസ്താന് കരുതേണ്ടെന്നാണ് പത്രത്തിന്റെ നിരീക്ഷണം.
പാകിസ്താനിന്റെ സൈനിക നേതൃത്വം അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യയിലെ മുന്‍ കോണ്‍ഗ്രസ്, ബി.ജെ.പി സര്‍ക്കാരുകള്‍ തീവ്രവാദത്തെ നേരിട്ടത്തിലെ അപാകതയും പത്രം ചൂണ്ടിക്കാട്ടുന്നു.
ഭീകരവാദികള്ക്കെതിരേയും പാകിസ്താനെതിരേയും അന്താരാഷ്ട്രതലത്തില്‍ നയതന്ത്ര യുദ്ധം വ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാരുകളുടെ നടപടി കാര്യങ്ങള്‍ ഇത്രത്തോളം എത്തിച്ചുവെന്ന സംശയവും പത്രം പങ്കുവയ്ക്കുന്നു.
ഇതിനുള്ള ധൈര്യം കോണ്‍ഗ്രസ്, ബി.ജെ.പി സര്‍ക്കാരുകള്‍ കാണിച്ചില്ലെന്നാണ് വിമര്‍ശനം. തീവ്രവാദികള്‍ നടത്തുന്ന ഹീനമായ ആക്രമണങ്ങളെ പോലും പാക് സൈന്യം അംഗീകരിക്കുന്നുവെന്നതാണ് തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ തെളിയിക്കുന്നതെന്നും പത്രം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."