ദേശീയ ഓപണ്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്: മുഹമ്മദ് അനീസിന് സ്വര്‍ണം
ലഖ്‌നൗ: 56ാമത് ദേശീയ ഓപണ്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മലയാളികളുടെ അഭിമാനമുയര്‍ത്തി കേരളത്തിന്റെ മുഹമ്മദ് അനീസിന് സ്വര്‍ണം. പുരുഷ വിഭാഗം ലോങ് ജംപിലാണ് അനീസിന്റെ നേട്ടം. 7.65 മീറ്റര്‍ ചാടിയാണ് അനീസ് സുവര്‍ണനേട്ടം സ്വന്തമാക്കിയത്. ഈ വിഭാഗത്തില്‍ സര്‍വിസസിന്റെ വി.ഒ ജിനേഷ് വെള്ളിയും പഞ്ചാബിന്റെ ബിക്രംജീത്ത് സിങ് വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ എം.സുഗിന വെള്ളി സ്വന്തമാക്കിയിട്ടുണ്ട്. 14.06 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. റെയില്‍വേസിന്റെ പൂര്‍ണിമ ഹെംബ്രാമിനാണ് സ്വര്‍ണം. മധ്യപ്രദേശിന്റെ സുമന്‍ദീപ് കൗര്‍ വെങ്കലം സ്വന്തമാക്കി. വനിതകളുടെ 1500 മീറ്ററില്‍ പി.യു ചിത്ര 4.24.33 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലം സ്വന്തമാക്കി. പശ്ചിമ ബംഗാളിന്റെ ലിലി ദാസ് സ്വര്‍ണവും പ്രതിമ ടുഡു വെള്ളിയും സ്വന്തമാക്കി. ഇതേ വിഭാഗത്തില്‍ കേരളത്തിന്റെ കെ.കെ വിദ്യ 10ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പുരുഷ വിഭാഗം 100 മീറ്ററില്‍ അനുരൂപ് ജോണ്‍ വെള്ളി നേടിയതാണ് രണ്ടാം ദിനത്തിലെ മറ്റൊരു നേട്ടം. 10.63 സെക്കന്‍ഡിലാണ് അനുരൂപ് ഫിനിഷ് ചെയ്തത്. സര്‍വിസസിന്റെ സഞ്ജീത്ത് സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ റെയില്‍വേസിന്റെ മണികണ്ഠന്‍ രാജ് വെങ്കലം സ്വന്തമാക്കി.
വനിതകളുടെ 100 മീറ്ററില്‍ എല്‍.ഐ.സിയുടെ മലയാളി താരം നീതു മാത്യു വെങ്കലം നേടിയതും കേരളത്തിന് അഭിമാനമായി. 12.06 സെക്കന്‍ഡിലായിരുന്നു നീതുവിന്റെ ഫിനിഷിങ്.
കര്‍ണാടകയുടെ എച്.എം ജ്യോതി സ്വര്‍ണവും റീന ജോര്‍ജ് വെള്ളിയും സ്വന്തമാക്കി. പുരുഷ വിഭാഗം 1500 മീറ്ററില്‍ റെയില്‍വേസിന്റെ അജയ് സരോജ് സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ സര്‍വിസസിന്റെ സന്ദീപ് വെള്ളിയും സിദ്ധാന്ത് അധികാരി വെങ്കലവും സ്വന്തമാക്കി.
പുരുഷ വിഭാഗം 400 മീറ്ററില്‍ ഏറെ പ്രതീക്ഷയുമായെത്തിയ സര്‍വിസസിന്റെ ആരോഗ്യ രാജീവ് സ്വര്‍ണം നേടി. 46.70 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. എന്നാല്‍ സ്വന്തം പേരിലുള്ള മീറ്റ് റെക്കോര്‍ഡ് മറികടക്കാന്‍ സാധിച്ചില്ല. മണിപൂരിന്റെ സുമിത് കുമാറിന് വെള്ളി ലഭിച്ചപ്പോള്‍ സര്‍വിസസിന്റെ നോവ നിര്‍മല്‍ ടോമിനാണ് വെങ്കലം.
വനിതകളുടെ 400 മീറ്ററില്‍ കേരളത്തിന്റെ അഭിമാന താരം ഷഹര്‍ബാന സിദ്ദീഖ് നിരാശപ്പെടുത്തി. 55.24 സെക്കന്‍ഡോടെ ആറാം സ്ഥാനത്താണ് ഷഹര്‍ബാന ഫിനിഷ് ചെയ്തത്. കര്‍ണാടകയുടെ അശ്വിനി അക്കുന്‍ജിക്കാണ് സ്വര്‍ണം.
110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സര്‍വിസസിന്റെ അഖില്‍ ജോണ്‍സന്‍ 14.10 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി. റെയില്‍വേസിന്റെ പിന്റോ മാത്യു വെള്ളിയും സര്‍വിസസിന്റെ ശിവ കുമാര്‍ വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 20000 മീറ്റര്‍ നടത്തത്തില്‍ കേരള താരങ്ങളായ മേരി മാര്‍ഗരറ്റും പി.എസ് അല്‍ഫോണ്‍സയും അഞ്ചും ആറും സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്.
എ.ഐ.പി.സി.ബിയുടെ ബി. സൗമ്യയ്ക്കാണ് ഈ വിഭാഗത്തില്‍ സ്വര്‍ണം. ഒ.എന്‍.ജിസിയുടെ പ്രിയങ്കയ്ക്കാണ് വെള്ളിയും റെയില്‍വേസിന്റെ ശാന്തി കുമാരി വെങ്കലവും സ്വന്തമാക്കി.
അതേസമയം ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനവും റെയില്‍വേസ് ആധിപത്യം തുടരുകയാണ്. 129 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് റെയില്‍വേസ്.
38.5 പോയിന്റോടെ കേരളം മൂന്നാം സ്ഥാനത്താണ്. 84 പോയിന്റോടെ സര്‍വിസസാണ് രണ്ടാം സ്ഥാനത്ത്. 31 പോയിന്റോടെ ഒ.എന്‍.ജി.സി കേരളത്തിന് ഭീഷണിയുയര്‍ത്തുന്നുണ്ട്.
പുരുഷ വിഭാഗത്തില്‍ കേരളത്തിന് 14 പോയിന്റും വനിതാ വിഭാഗത്തില്‍ 24.5 പോയിന്റുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."