മരണത്തിന്റെ പര്യായം
ജീവന്‍ നിലനിര്‍ത്തുന്നതില്‍ നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനും കൃത്യമായ ധര്‍മമുണ്ടെന്നറിയാമല്ലോ? അവയില്‍ ഏതെങ്കിലും ഒരവയവത്തിന് സംഭവിക്കുന്ന തകരാറുകള്‍ ചിലപ്പോള്‍ മരണത്തിനു തന്നെ കാരണമാകും. കാന്‍സറോ ഹൃദയാഘാതമോ ഒരു പക്ഷെ കൃത്യമായചികിത്സ കൊണ്ട് സുഖപ്പെടുത്താം. എന്നാല്‍ മസ്തിഷ്‌കമരണമോ?. മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ അവയവദാന വാര്‍ത്തകള്‍ കൂട്ടുകാര്‍ പത്രങ്ങളില്‍ വായിക്കാറില്ലേ? എന്താണ് മസ്തിഷ്‌കമരണത്തിന് മറ്റ് അപകടങ്ങളില്‍നിന്നുള്ള പ്രത്യേകത.
മസ്തിഷ്‌ക മരണം
ശ്വാസോച്ഛാസം, രക്തചംക്രണം, മസ്തിഷ്‌ക പ്രവര്‍ത്തനം എന്നിവയുടെ സമ്മിശ്രമായ നിശ്ചലാവസ്ഥയെയാണ് മരണമെന്ന് നാം വിളിക്കുന്നത്. മസ്തിഷ്‌കത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനം സ്ഥിരമായി നിലയ്ക്കുന്ന അവസ്ഥയാണ് മസ്തിഷ്‌ക മരണം. മസ്തിഷ്‌കത്തിനേറ്റ ഗുരുതര പരുക്കുകള്‍, മസ്തിഷ്‌കാഘാതം (േെൃീസല) മൂലമോ മസ്തിഷ്‌കത്തെ ബാധിച്ച അസുഖങ്ങള്‍ മൂലമോ മസ്തിഷ്‌കത്തെ പൂര്‍വസ്ഥിതിയിലേക്കു കൊണ്ടുവരാനാകാത്ത അവസ്ഥയും ശ്വസനശേഷി വീണ്ടെടുക്കാനാവാത്ത അവസ്ഥയും സംഭവിക്കുമ്പോഴാണ് മസ്തിഷ്‌ക മരണം നിര്‍ണയിക്കപ്പെടുന്നത്.
ഈ കാര്യം ഏതാണ്ട് എല്ലാ രാജ്യങ്ങളിലും വൈദ്യശാസ്ത്ര നിയമപരമായി ഒരു വ്യക്തിയുടെ മരണമായി കണക്കാക്കുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനായി വ്യക്തമായ മാനദണ്ഡം ഇന്നു നിലവിലുണ്ട്.
ശ്വാസകോശം, ഹൃദയം, മസ്തിഷ്‌കം എന്നിവയുടെ നിശ്ചലത മരണത്തിനു കാരണമാകും. ഇവയില്‍ ആദ്യത്തെ രണ്ടു ഘടകങ്ങളുടെ നിശ്ചലത നിശ്ചിതഘട്ടങ്ങള്‍ക്കപ്പുറം നീണ്ടു പോകാതിരുന്നാല്‍ വൈദ്യശാസ്ത്രത്തില്‍ പ്രതിവിധികളുണ്ട്. എന്നാല്‍ ചിലമസ്തിഷ്‌കഭാഗത്തിന് അഞ്ചുമിനുട്ടില്‍ കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കാതെ പോയാല്‍ നിത്യമായ നാശത്തിനുതന്നെ കാരണമാകും.
അതിനെക്കുറിച്ചു പറയാം. നമ്മുടെ ശരീരത്തിലെ രക്തചംക്രമണത്തേയും ശ്വാസോച്ഛാസത്തേയും നിയന്ത്രിക്കുന്നത് മസ്തിഷ്‌ക കാണ്ഡം (ആൃമശി ടലോ) എന്ന ഭാഗമാണ്. എന്നാല്‍ മനുഷ്യബുദ്ധി, ഇന്ദ്രിയ ജ്ഞാനം, ഓര്‍മശക്തി എന്നിവയെ നിയന്ത്രിക്കുന്നത് മസ്തിഷ്‌കത്തിന്റെ ഉപരിഭാഗമാണ് (ഇലൃലയൃമഹ ഇീൃലേഃ). രക്തചംക്രമണ, ശ്വാസോച്ഛാസ നിശ്ചലതമൂലം മസ്തിഷ്‌ക പ്രവര്‍ത്തനം നിലച്ച ഒരാളെ അഞ്ചുമിനുട്ടിനുള്ളില്‍ പൂര്‍വാവസ്ഥയിലേക്കു തിരികെ കൊണ്ടുവരാനായില്ലെങ്കില്‍ അയാളുടെ ഉപരിഭാഗം(സെറിബ്രല്‍ കോര്‍ട്ടക്‌സ്) നിര്‍ജ്ജീവമാകും. എന്നാല്‍ മസ്തിഷ്‌ക കാണ്ഡത്തിന് ഓക്ജനില്ലാതെയും അല്‍പനേരം പ്രവര്‍ത്തിക്കാനാകും.
ആ സമയത്തിനു ശേഷം ലഭിക്കുന്ന ചികിത്സ കൊണ്ട് ശരീരത്തെ പുനരുജ്ജീവിപ്പിച്ചാല്‍ ഹൃദയവും ശ്വാസകോശവും തുടര്‍ന്നും പ്രവര്‍ത്തിച്ചു തുടങ്ങും. ഈ മരണത്തിനു പറയുന്ന പേര് സെറിബ്രല്‍ ഡെത്ത് (ഉപരിമസ്തിഷ്‌ക മരണം) എന്നാണ്. ഇതു സംഭവിച്ച വ്യക്തി പ്രതികരണശേഷിയോ സ്ഥലാകാലബോധമോ ഇല്ലാതെ ദീര്‍ഘകാലം ഉറങ്ങുകയോ ജീവച്ഛവമായി കഴിയുകയോ ചെയ്യും. ഇനി പുനര്‍ജ്ജീവനത്തിന് പത്തുമിനുട്ടില്‍ കൂടുതലെടുത്താലോ?. മസ്തിഷ്‌ക കാണ്ഡമുള്‍പ്പടെയുള്ള മുഴുവന്‍ ഭാഗങ്ങളുടെയും പ്രവര്‍ത്തനം നിലയക്കുകയും ശരീരം പൂര്‍ണമായ മരണാവസ്ഥയിലേക്ക്് എത്തിച്ചേരുകയും ചെയ്യും.
ഈ മരണത്തെ വൈദ്യശാസ്ത്രം വിളിക്കുന്നത് ബ്രെയിന്‍ സ്റ്റെം ഡെത്ത്് എന്നാണ്. ഈ സമയത്തു നടത്തുന്ന ഇ.ഇ.ജി പരിശോധനയില്‍ മസ്തിഷ്ത തരംഗങ്ങള്‍ കാണപ്പെടില്ല. എങ്കിലും മസ്തിഷ്‌ക മരണം ഉറപ്പാക്കണമെങ്കില്‍ ന്യൂറോ സര്‍ജനോ ന്യൂറോളിസ്റ്റ്, സ്വതന്ത്ര മെഡിക്കല്‍ വിദഗ്ധന്‍, ചികിത്സിക്കുന്ന ഡോക്ടര്‍ തുടങ്ങിയവരടങ്ങുന്ന ഒരു സംഘം വിദഗ്ധ പരിശോധനകള്‍ക്കു വിധേയമാക്കിയിരിക്കണം.
മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ് തുടങ്ങിയവ വെന്റിലേറ്ററിന്റെ സഹായത്തോടെ ഏറെ നാള്‍ നിലനിര്‍ത്താനാകും.
ശരീരത്തില്‍നിന്ന് അവയവങ്ങള്‍ നീക്കം ചെയ്യപ്പെടുന്നതിനു മസ്തിഷ്‌ക മരണം നടന്നുവെന്ന് ഡോക്ടര്‍മാരുടെ സംഘവും അവയവദാനത്തിന് സമ്മതമാണെന്ന് ബന്ധുമിത്രാദികളും സാക്ഷ്യപ്പെടുത്തണം. മസ്തിഷ്‌ക മരണം നടന്നവരുടെ ശരീരത്തില്‍നിന്ന് കൃത്രിമ ശ്വസന രീതികള്‍ പിന്‍വലിക്കുന്നതിനും ഡോക്ടറും ബന്ധുക്കളും സമ്മതിക്കേണ്ടതുണ്ട്.
ക്ലിനിക്കല്‍
മരണം
(ഇഹശിശരമഹ റലമവേ)
ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനവും ശ്വസനവും നിലച്ചാലാണ് മരണം നടന്നുവെന്നു ഡോക്ടര്‍മാര്‍ ഉറപ്പിക്കുന്നത്. എന്നാല്‍ പുനരുജ്ജീവന മാര്‍ഗങ്ങള്‍ വ്യാപകമായതോടെ മരണത്തിന്റെ മാനദണ്ഡങ്ങളിലും മാറ്റംവന്നു. കണ്ണിലെ കൃഷ്ണമണികളുടെ വികാസ-സങ്കോച പരിശോധനയും ആധുനിക കാലത്ത് സാര്‍വത്രികമാണ്. മരിച്ചു കഴിഞ്ഞ് ഏറെ വൈകാതെ മൃതശരീരത്തില്‍നിന്നു കണ്ണ്, വൃക്ക, ഹൃദയം പോലെയുള്ള അവയവങ്ങള്‍ മറ്റൊരു വ്യക്തിയിലേക്കോ ഒന്നിലധികം വ്യക്തികളിലേക്കോ മാറ്റിവയ്ക്കപ്പെടാറുണ്ട്. ക്ലിനിക്കല്‍ മരണം നടന്ന ഒരാളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നത് ഈ കാലത്ത് സുപരിചിതമാണ്.
മസ്തിഷ്‌കാഘാതം
ഏറ്റവും ഗുരുതരമായ ആഘാതങ്ങളിലൊന്നാണ് മസ്തിഷ്‌കാഘാതം. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയോ ഭാഗീകമായി നിലച്ചുപോകുകയോ ചെയ്യുന്ന രോഗാവസ്ഥയാണിത്. ഈ രോഗം മൂലം തലച്ചോറിലെ കോശങ്ങള്‍ക്ക് നാശമുണ്ടാകുന്നു. തലച്ചോറിലെ വിവിധ ഭാഗങ്ങളില്‍ സ്‌ട്രോക് ഉണ്ടാകാറുണ്ട്. വലത്തേ അര്‍ധഗോളം, ഇടത്തേ അര്‍ധഗോളം, സെറിബെല്ലം, ബ്രയിന്‍സ്റ്റെം എന്നിവിടങ്ങളിലാണവ. വലത്തേ അര്‍ധഗോളത്തിലെ സ്‌ട്രോക് ശരീരത്തിന്റെ ഇടതു ഭാഗത്തെ തളര്‍ത്തുകയോ ദൂരം, വലിപ്പം എന്നിവതിരിച്ചറിയാനുള്ള കഴിവോ നഷ്ടപ്പെടുത്തുമ്പോള്‍ ഇടത്തേ അര്‍ധഗോളത്തിലെ സ്‌ട്രോക് സംസാര ശേഷിയെ നഷ്ടപ്പെടുത്തിയേക്കും.
സ്‌ട്രോക് വന്നാല്‍ രോഗിക്ക് ഒരിടത്ത് ഉറച്ചുനില്‍ക്കാനാവില്ല. ബ്രയിന്‍സ്റ്റെം സ്‌ട്രോക് ശരീരത്തിന്റെ മുഴുവന്‍ ഭാഗവും തളര്‍ത്തും. തലച്ചോറിലേക്കുള്ള രക്ത പ്രവാഹം കുറയുകയോ തലച്ചോറിലെ ഏതെങ്കിലും ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതോ ഇതിന് കാരണമാകാം. ധമനികളിലോ ഹൃദയത്തിലോ ഉണ്ടാകുന്ന രക്തകട്ടകള്‍ മൂലമുള്ള തടസം (എംബോളിസം), തലച്ചോറിലെ രക്തധമനികള്‍ പൊട്ടിയുണ്ടാകുന്ന രക്തപ്രവാഹം(ഹെമറേജ്), തലച്ചോറിലേക്കു രക്തം കൊണ്ടുപോകുന്ന ധമനികളില്‍ കൊഴുപ്പടിഞ്ഞുണ്ടാകുന്ന തടസം (ബ്ലോക്ക് ) എന്നിവ മൂലവും മസ്തിഷ്‌ക ആഘാതം സംഭവിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."