HOME
DETAILS
MAL
പൊട്ടിയ പൈപ്പ്ലൈന് പുനഃസ്ഥാപിച്ചു
backup
September 28 2016 | 23:09 PM
പട്ടാമ്പി: കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള കുറുവട്ടൂര് പമ്പ് ഹൗസില്‍ നിന്നും വിതരണം ചെയ്യുന്ന പൊട്ടിയ പൈപ്പ് ലൈന്‍ പുനഃസ്ഥാപിച്ചു. വല്ലപ്പുഴ വാണിയംകുളം റോഡിലെ കുറുവട്ടൂര് കുളപ്പുള്ളി റോഡ് ജങ്ഷനിലാണ് മാസങ്ങളായി കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി കിടന്നിരുന്നത്.
വെള്ളം പാഴായിപോകുകയും ഇതിനെ തുടര്‍ന്ന് റോഡില്‍ കുഴികള്‍ രൂപപ്പെട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായി. കുറുവട്ടൂര് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാട്ടര്‍ അതോറിറ്റിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സമരപ്രക്ഷോഭങ്ങള്‍ നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുനഃസ്ഥാപിക്കല്‍ പ്രവര്‍ത്തനം തകൃതിയായി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."