കൂറ്റനാട് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു
കൂറ്റനാട്: കൂറ്റനാട് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. കൂറ്റനാട് ടൗണിലും പരിസര പ്രദേശങ്ങളിലും വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ട്രാഫിക് നവീകരണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. എല്ലാ അപകടങ്ങളിലും അമിതവേഗത മാത്രമല്ല കാരണമാവുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുളില്‍ ഏതാണ്ട് അഞ്ചോളം വാഹനാപകടങ്ങളാണ് ടൗണിലും പരിസര പ്രദേശങ്ങളിലും ഉണ്ടായത്. അപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കു പറ്റി.
പല അപകടങ്ങളും സ്ഥലത്തുവെച്ച് പരസ്പ്പരം ഒത്തുതീര്‍പ്പാക്കി വിടുന്നതിനാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുമില്ല. കഴിഞ്ഞ ദിവസമാണ് കൂറ്റനാട് സര്‍വ്വീസ് സ്റ്റേഷന് സമീപം കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ പരുക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സമീപത്തെ അഴുക്കുചാലിലേക്ക് കാര്‍ ചെരിഞ്ഞതുകൊണ്ട് വലിയ അപകടം ഒഴിവായി. അടുത്തുള്ള ഇലക്ടിക് പോസ്റ്റില്‍ ഇടിച്ചിരുന്നങ്കില്‍ അപകട തീവ്രത വര്‍ധിക്കുമായിരുന്നു.
ഒരാഴ്ച മുന്‍പ് കൂറ്റനാട്പട്ടാമ്പി റോഡില്‍ ബസ് സ്‌റ്റോപ്പിന് സമീപം അപകടമുണ്ടായി. ഇവിടെയുള്ള സീബ്ര ലൈന്‍ മാഞ്ഞു പോയതിനാല്‍ പലപ്പോഴും കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ടാകുന്നു. രണ്ടു ദിവസം മുന്‍പ് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ഒരു അപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആളും, ഭാര്യയും, കുട്ടിയും റോഡിലേക്ക് വീണു. ഇക്കാര്യത്തില്‍ ട്രാഫിക്ക് സംവിധാനങ്ങളുടെ പോരായ്മകള്‍ അപകട കാരണമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."