HOME
DETAILS

 സ്‌കൂള്‍ സമയത്ത് ഓടരുതെന്ന നിര്‍ദേശം ലംഘിച്ച 11 ടിപ്പറുകള്‍ക്ക് പിഴ ചുമത്തി

backup
September 28 2016 | 23:09 PM

%ef%bb%bf%ef%bb%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%93%e0%b4%9f%e0%b4%b0%e0%b5%81

മുക്കം: സ്‌കൂള്‍ സമയത്ത് സര്‍വിസ് നടത്തരുതെന്ന നിര്‍ദേശം ലംഘിച്ച 11 ടിപ്പര്‍ ലോറികള്‍ക്ക് മുക്കം പൊലിസ് പിഴ ചുമത്തി. സ്റ്റേഷന്‍ പരിസരത്തു വച്ചാണ് വാഹനങ്ങള്‍ തടഞ്ഞ് പിഴയിട്ടത്. കൊടുവള്ളി സി.ഐ ബിശ്വാസിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
ഇന്നലെ നടത്തിയ പരിശോധനയില്‍ പതിനൊന്ന് വാഹനങ്ങള്‍ക്കായി 11000 രൂപ പിഴ ചുമത്തി.  എസ്.ഐ അബ്ദുറഹ്മാന്റെ നേതൃത്വത്തിലായിരുന്നു വാഹനങ്ങള്‍ തടഞ്ഞത്.
രാവിലെ 8.30 മുതല്‍ പത്തു വരെയും വൈകിട്ട് 3.30 മുതല്‍ അഞ്ചു വരെയും ടിപ്പറുകള്‍ സര്‍വിസ് നടത്തുന്നത് തടഞ്ഞ് ഹൈക്കോടതിയും ഒന്‍പത് മുതല്‍ 10 വരെയും നാലു മുതല്‍ അഞ്ചു വരെയും സര്‍വിസ് നടത്തുന്നത് തടഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവും നിലനില്‍ക്കേയാണ് മലയോര മേഖലയില്‍ ഇവയെല്ലാം കാറ്റില്‍ പറത്തി ടിപ്പര്‍ ലോറികള്‍ മരണപാച്ചില്‍ നടത്തുന്നത്.  
മേഖലയിലെ നൂറുകണക്കിന് ക്വാറി, ക്രഷര്‍, എം സാന്റ് യൂനിറ്റുകളില്‍ നിന്നായി 2500ഓളം ടിപ്പറുകളാണ് ദിവസവും സംസ്ഥാന പാതയിലൂടെ ഓടുന്നത്. അനുവദിച്ചതിലധികം ലോഡുമായി പോകുന്ന ഇത്തരം വാഹനങ്ങള്‍ മനുഷ്യജീവനു ഭീഷണിയാകുന്നതിനൊപ്പം റോഡുകള്‍ തകരുന്നതിനും കാരണമാവുന്നുണ്ട്.
രണ്ടു മാസത്തിനിടയില്‍ മാത്രം നടന്ന 10ഓളം ടിപ്പര്‍ അപകടങ്ങളില്‍ മുന്നു പേര്‍ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റവര്‍ നിരവധിയാണ്. നേരത്തെ പരാതി നല്‍കിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തില്‍ മലയോര മേഖലയില്‍ വിവിധയിടങ്ങളില്‍ നാട്ടുകാര്‍ ടിപ്പറുകള്‍ തടഞ്ഞിരുന്നു.  ഇതേ തുടര്‍ന്നാണ് പൊലിസ് നടപടി ശക്തമാക്കിയത്.
സ്‌കൂള്‍ സമയത്ത് ഓടരുതെന്ന നിര്‍ദേശം
ലംഘിച്ച 11 ടിപ്പറുകള്‍ക്ക് പിഴ ചുമത്തി

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago