HOME
DETAILS
MAL
പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു
backup
September 29 2016 | 02:09 AM
കൊല്ലം: തന്നെ കരിങ്കൊടി കാണിച്ചത് മാധ്യമപ്രവര്‍ത്തകര്‍ വാടകയ്ക്കെടുത്തവരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അപലപനീയമാണ്. നിയമസഭാ രേഖകളില്‍ നിന്നും മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കൊല്ലം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. ജില്ലാ പ്രസിഡന്റ് സി വിമല്‍കുമാര്‍ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്, ജില്ലാ സെക്രട്ടറി ഡി ജയകൃഷ്ണന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."