ജനപക്ഷ സിവില്‍ സര്‍വ്വീസ് സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് പൂര്‍ണപിന്തുണ നല്‍കുമെന്ന്
ചെങ്ങന്നൂര്‍: ജനപക്ഷ സിവില്‍ സര്‍വ്വീസ് സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെങ്ങന്നൂര്‍ താലൂക്ക് സമ്മേളനം പ്രമേയം പാസാക്കി.
സര്‍ക്കാര്‍ സര്‍വ്വീസില്‍ അഴിമതി തുടച്ചുനീക്കുന്നതിനും, ജീവനക്കാരുടെ മെല്ലെപ്പോക്ക് സമീപനം അവസാനിപ്പിക്കുന്നതിനും, ജീവനക്കാര്‍ക്ക് ജനങ്ങളോടുള്ള സമീപനങ്ങളിലും മാറ്റം വരുത്തി ജനപക്ഷ സിവില്‍ സര്‍വ്വീസ് സൃഷ്ടിക്കുവാനുള്ള സര്‍ക്കാര്‍ ശ്രമത്തിനനുകൂലമായാണ് ജോയിന്റ് കൗണ്‍സില്‍ പിന്തുണ നല്‍കിയത്. സമ്മേളനത്തിന് തുടക്കംകുറിച്ച് ചെങ്ങന്നൂര്‍ സിവില്‍സ്റ്റേഷന്‍ പരിസരത്തുനിന്നും പ്രകടനം ആരംഭിച്ചു.
തുടര്‍ന്ന് വൈ.എം.സി.എ ഹാളില്‍ ചേര്‍ന്ന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയതു. താലൂക്ക് പ്രസിഡന്റ് റ്റി.കെ.ഹംസരാജന്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് കമ്മറ്റി അംഗങ്ങളായ വിജയലക്ഷ്മി രക്തസാക്ഷി പ്രമേയവും, ഗീതാകുമാരി അനുശോചനപ്രമേയവും അവതരിപ്പിച്ചു.
സി.പി.ഐ മാന്നാര്‍ മണ്ഡലം സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണപണിക്കര്‍, ജില്ലാകമ്മറ്റിയംഗം പി.എം.തോമസ്, റ്റി.കെ.ചന്ദ്രചൂടന്‍ നായര്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ജെ.ഹരിദാസ്, സംസ്ഥാനകമ്മറ്റിയംഗങ്ങളായ ബാലന്‍ ഉണ്ണിത്താന്‍, കെ.ബി.ശശി, വനിതാ സംസ്ഥാന കമ്മറ്റിയംഗമായ സന്ധ്യാ രാജ്, അനിത എന്‍.കെ (കെ.എല്‍.ഐ.യു ജില്ലാ കമ്മറ്റിയംഗം) വിവിധ സംഘടനാ നേതാക്കളായ ബാബുരാജ്, അബ്ദുള്‍ ഷുക്കൂര്‍, ഹരികുമാര്‍, വേണുഗോപാല്‍, അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ജോബിന്‍ കെ.ജോര്‍ജ്ജ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.
ബിജു ഗോപാല്‍ നന്ദി പറഞ്ഞു. റ്റി.കെ.ഹംസരാജന്‍ പ്രസിഡന്റ്, ജോബിന്‍ കെ.ജോര്‍ജ്ജ് സെക്രട്ടറി എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."