HOME
DETAILS
MAL
എസ്.എസ്.എല്‍.സി: 96.59 % വിജയം
backup
April 27 2016 | 13:04 PM
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 96.59 % ശതമാനം വിജയം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്കു പകരം ചീഫ് സെക്രട്ടറി പി.കെ മൊഹന്തിയാണ് ഫലം പ്രഖ്യാപിച്ചത്. 4.74 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയിരുന്നത്.
ഇത്തവണ വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന് നല്‍കിയിട്ടില്ല. 22,879 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം. (99.03) കുറവ് വയനാട് ജില്ലയിലും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ 2 ശതമാനം കുറവുണ്ട്. 98.57 % ആയിരുന്നു
കഴിഞ്ഞ വര്‍ഷത്തെ വിജയം. എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ ഇത്തവണ വലിയ വര്‍ദ്ധനവുണ്ട്. 1207 സ്കൂളുകള്‍ 100 % വിജയം നേടി.
www.results.itschool.gov.in, www.result.itschool.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ്. മൊബൈല്‍ ഫോണില്‍ ലഭിക്കുന്നതിന് saphalam 2016 മൊബൈല്‍ ആപ്ലിക്കേഷന്‍, എസ്.എം.എസ് വഴി ഫലം അറിയുന്നതിനുള്ള സംവിധാനം, ഐ.ടി സ്കൂള്‍ പ്രോജക്ടിന്റെ സംസ്ഥാന ഓഫിസ്, ജില്ലാ ഓഫിസ് എന്നിവിടങ്ങളില്‍ നിന്ന് ടെലിഫോണ്‍ മുഖേന ഫലം അറിയുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ എസ്.എസ്.എല്‍.സി പരീക്ഷാ കേന്ദ്രങ്ങളിലും ഫലം അറിയുന്നതിനുള്ള സംവിധാനമുണ്ട്. എസ്.എം.എസ് മുഖേന ഫലം അറിയുന്നതിന് 9645221221 എന്ന നമ്പറിലേക്ക് രജിസ്റ്റര്‍ നമ്പര്‍ മെസേജ് ചെയ്താല്‍ മതി. ഫോണ്‍ മുഖേന ഫലം അറിയുന്നതിന് 04846636966 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി.
മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലും തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. എടരിക്കോട് 2347 കുട്ടികളും പട്ടം സെന്റ് മേരീസില്‍ 1647 കുട്ടികളുമാണ് പരീക്ഷ എഴുതിയത്.
എസ്.എസ്.എല്‍.സി പരീക്ഷാഫലം പി.ആര്.ഡി ലൈവ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ലഭിക്കും. ആന്‍ഡ്രോയ്ഡ് വേര്‍ഷനിലുള്ള ഫോണുകളില്‍ പ്ലേസ്റ്റോറില്‍നിന്ന് പി.ആര്.ഡി ലൈവ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും.
രാവിലെ 11ന് സെക്രട്ടേറിയറ്റിലെ പി.ആര് ചേംബറില്‍ വച്ചാണ് ഫലം പ്രഖ്യാപിച്ചത്. ചടങ്ങില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡി.പി.ഐയും പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം ഫലപ്രഖ്യാപനത്തില്‍ വന്ന വീഴ്ച്ചകള്‍ ഒഴിവാക്കാനായി കുറ്റമറ്റ സംവിധാനമാണ് ഇത്തവണ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."