പ്രതിഷേധമുനയില്‍ നഗരസഭ; യോഗം അലങ്കോലമായി
ഈരാറ്റുപേട്ട: നഗരസഭാ പ്രോജക്റ്റിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിവരുന്ന പ്രതിഷേധത്തില്‍ നഗരസഭ വീണ്ടും സ്തംഭിച്ചു.
അപാകതകള്‍ കാരണം ജില്ലാ പാനിംഗ് കമ്മീഷന്‍ തടഞ്ഞുവെച്ചിരിക്കുന്ന പ്രോജക്റ്റ് തിരുത്തലുകള്‍ വരുത്തണമെന്നുള്ള പ്രതിപക്ഷ ആവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യു.ഡി.എഫ് അംഗങ്ങള്‍ ബഹളം വെച്ചത്.
ബഹളത്തില്‍ കോപാകുലനായ ചെയര്‍മാന്‍ അംഗങ്ങള്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരിയുകയും യു.ഡി.എഫ് അംഗങ്ങള്‍ക്കുമേല്‍ കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തതായി പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.
നഗരസഭാ ചെയര്‍മാന്റെ തെറ്റായ നടപടികള്‍ തിരുത്തുംവരെ പ്രതിഷേധം തുടരുമെന്നറിയിച്ച പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ നിന്ന് ഒരിക്കല്‍പോലും വെള്ിയിലറങ്ങാതെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇതില്‍ കോപാകുലനായ ചെയര്‍മാനും കൗണ്‍സിലര്‍ ഹസീബും നേരെ താഴത്തെ നിലയിലേക്ക് പായുകയും കംപ്യൂട്ടര്‍ റൂമില്‍ കയറി അവിടെയുള്ള ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
ഇതിന് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ ദൃക്‌സാക്ഷികളാണെന്നും ഫ്രണ്ട് ഓഫീസിന്റെ ചുമതലയുണ്ടാരുന്ന ജീവനക്കാരി നഗരസഭാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ പൊല്ിസിനു ഇതു സംബന്ധിച്ച് മൊഴി നല്‍കിയതായും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. കൗണ്‍സില്‍ ഹാളില്‍ നിന്ന് പുറത്തിറങ്ങാതെയിരുന്ന യു ഡി എഫ് അംഗങ്ങള്‍ തല്‍സ്ഥിതി മാധ്യമപ്രവര്‍ത്തകരെയും പൊലിസ് ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തിയതിനു ശേഷം മാത്രമാണ് കൗണ്‍സില്‍ ഹാളിനു വെളിയിലേക്ക് വന്നത്.
വസ്തുത ഇതായിരിക്കേ പ്രതിപക്ഷാംഗങ്ങളാണ് പൊതുമതല്‍ നശിപ്പിച്ചതെന്ന ചെയര്‍മാന്റെ പരാതിപച്ചക്കള്ളമാണെന്നും പൊതുമുതല്‍ നശിപ്പിക്കാന്‍ നേതൃത്വം നല്‍കിയ ചെയര്‍മാനും കൗണ്‍സിലര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് ജില്ലാ പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കിയതായും കംപ്യൂട്ടര്‍ റൂം സീല്‍വെച്ച് വിരലടയാള വിദഗ്ധരെ ഉപയോഗിച്ച് കേസന്വോഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷാംഗങ്ങളായ വി.എം സിറാജ് , നിസാര്‍ കുര്‍ബാനി, അഡ്വ. വി.പി നാസര്‍, പി.എം അബ്ദുല്‍ഖാദര്‍, അന്‍വര്‍ അലിയാര്‍, കെ പി മുജീബ്, സി.പി ബാസിത്ത്, റാഫി അബ്ദുല്‍ഖാദര്‍, ബീമാ നാസര്‍, ഫാത്തിമ അന്‍സര്‍, ഷഹ്ബാനത്ത്ടീച്ചര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ കൗണ്‍സിലര്‍മാരായ വി.എം സിറാജ്, പി.എം അബ്ദുള്‍ ഖാദര്‍, അന്‍വര്‍ അലിയാര്‍, വി.പി നാസര്‍ എന്നിവര്‍ ചേര്‍ന്ന് കംപ്യൂട്ടറുകള്‍ നശിപ്പിക്കുകയായിരുന്നെന്ന് നഗരസഭാധ്യക്ഷന്‍ ടി.എം റെഷീദ്, സ്ഥിരം സമിതി അധ്യക്ഷന്‍ പി.എച്ച് ഹസീബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."