കക്ഷിനേതാക്കളെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു; സഭ തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭയില്‍ പ്രതിഷേധം പ്രതിപക്ഷം
ശക്തമാക്കിയതോടെ സ്പീക്കര്‍ കക്ഷിനേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചു. സ്പീക്കറുടെ ചേംബറിലാണ് ചര്‍ച്ച. ഈ ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സഭ ഇന്നത്തേക്ക് പിരിയാനാണ് സാധ്യത.
സഭാനടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പറഞ്ഞു. സഭയ്ക്ക് അകത്തും പുറത്തും സ്പീക്കര്‍ക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ വിഷയത്തില്‍ അനുകൂല വിധിക്കായി സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരിക്കുകയാണ്. നോട്ടിസ് സ്പീക്കര്‍ സ്വീകരിച്ചിട്ടുണ്ട്.
സഭാനടപടികള്‍ ഇന്നും തുടക്കം മുതലേ തടസ്സപ്പെട്ടിരുന്നു. ചോദ്യോത്തരവേള പ്രതിപക്ഷം ബഹിഷ്കരിച്ചു. രാവിലെ കറുത്ത ബാഡ്ജുകള്‍ ധരിച്ചാണ് പ്രതിപക്ഷ എം.എല്‍.എ മാര്‍ സഭയില്‍ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."