HOME
DETAILS
MAL
കോഴിക്കോട് സ്വദേശി സഊദിയില്‍ മരിച്ചു
backup
September 29 2016 | 05:09 AM
ദമ്മാം: ഛര്‍ദ്ദിയെ തുടര്‍ന്ന് സഊദിയില്‍ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കുന്ദമംഗലം പിലാശേരി സ്വദേശി പുല്കുന്നുമ്മല് സുനീര്‍ (39) ആണ് ജുബൈലില്‍ മരിച്ചു.
ഇവിടെ ടാക്സി ഡ്രൈവറായി ജോലിയെടുക്കുകയായിരുന്നു. ഛര്‍ദ്ദിയെ തുടര്‍ന്ന് ജുബൈലിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ച ശേഷം റൂമിലെത്തിയ ഉടനെ വീണ്ടും അധികമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് വീണ്ടും കൊണ്ടുപോകും വഴിയാണ് മരണം.
കിഡ്നി സംബന്ധമായ രോഗം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. മൃതദേഹം സഫ് വ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടില്‍ കൊണ്ടു പോകുന്നതിനായി ബന്ധുക്കള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
കുന്നുമ്മല്‍ അലിയാണ് പിതാവ്. നഫീസയാണ് മാതാവ്. നസീറയാണ് ഭാര്യ. സിനനാണ് മകന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."