ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു
മുവാറ്റുപുഴ: വിദ്യാര്‍ഥികളില്‍ ചരിത്രാവബോധം വളര്‍ത്തുന്നതിനും ചരിത്ര രചനയില്‍ പുരാവസ്തുക്കള്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുമായി സംസ്ഥാന പുരാരേഖ വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കേരളം നൂറ്റാണ്ടുകളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു.
മുവാറ്റുപുഴ നിര്‍മ്മല ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ആര്‍.ഡി.ഒ എം.ജി രാമചന്ദ്രന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.പോള്‍ ചൂരത്തൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ ടി.വി രമണി മുഖ്യപ്രഭാഷണം നടത്തി.
പുരാരേഖ വകുപ്പിനെ കുറിച്ച് ഹുക്കാസ് ക്ലാസെടുത്തു. സൂപ്ര് ഡി ഉല്ലാസ് സ്വാഗതവും മമതാ ജോര്‍ജ് നന്ദിയും പറഞ്ഞു. മത്സരത്തില്‍ കദളിക്കാട് വിമലമാതാ ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനവും കൂത്താട്ടുകുളം ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ഫാ.പോള്‍ ചൂരത്തൊട്ടിയില്‍ സമ്മാനദാനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."