ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
കാക്കനാട് : വാഴക്കാല കോളനി സ്റ്റോപ്പിനു സമീപം ഓടയിലൂടെ വാട്ടര്‍ അതോറിട്ടിയുടെ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ജലം പാഴാകാന്‍ തുടങ്ങി ആഴ്ചകളോളം പിന്നിട്ടിട്ടും അധികൃതര്‍ക്കു മിണ്ടാട്ടമില്ല. നിലവില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്ന തൃക്കാക്കര മേഖലയില്‍ കുടിവെള്ളത്തിനു വേണ്ടി ആളുകള്‍ നെട്ടോട്ടമോടുകയാണ്.
ദിവസവും കുടിവെള്ളം പമ്പ് ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ ഇത് ആഴ്ചയില്‍ ഇടവിട്ട ദിവസങ്ങളില്‍ മാത്രമായി. വാട്ടര്‍ അതോറിട്ടി ഉദ്ദോഗസ്ഥരോട് പരാതി പറയുമ്പോഴെല്ലാം കരാറുകാരെ പഴി ചാരുകയാണ് ചെയ്യുന്നത്. പൊട്ടിയ പൈപ്പില്‍ നിന്നുള്ള വെള്ളം കാനയിലൂടെ പോകുന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍ പെടില്ല.
ഇതു മൂലം ആയിരക്കണക്കിനു ലിറ്റര്‍ ശുദ്ധജലമാണു പാഴാക്കുന്നത്. ദിവസവും കുടിവെള്ള പ്രശ്ന പരിഹാരത്തിനു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും വാട്ടര്‍ അതോറിട്ടി ഓഫിസ് ഉപരോധിക്കുന്നുണ്ടെങ്കിലും പ്രശ്നം പരിഹരിക്കുവാന്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാത്തതും അറ്റകുറ്റ പണികളെ കാര്യമായി ബാധിക്കുന്നതായി ഉദ്യോഗസ്ഥരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."