HOME
DETAILS

വികസന സെമിനാര്‍ ബഹിഷ്‌ക്കരിച്ച് യു.ഡി.എഫിന്റെ പ്രതിഷേധ ധര്‍ണ

  
backup
September 29 2016 | 19:09 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b9%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d


ഈരാറ്റുപേട്ട: വികസനവിവചേനത്തില്‍ പ്രതിഷേധിച്ചും നഗരസഭാകൗണ്‍സിലര്‍മാര്‍ക്കെതിരെ കള്ളക്കേസ് കൊടുത്ത ചെയര്‍മാന്റെ നടപടിക്കെതിരെയും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വികസന സെമിനാര്‍ നടന്ന വൃാപാര ഭവന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി. നഗരവികസനമാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട് നഗരസഭ നടത്തിയ വികസനസെമിനാറില്‍ നിന്ന് ആന്റോ ആന്റണി എം.പി അടക്കമുള്ള മുഴുവന്‍ യു ഡി എഫ് നേതാക്കളും വിട്ടുനിന്നതായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അറിയിച്ചു.
ഭരണസ്വാധീനം ഉപയോഗപ്പെടുത്തിയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും നഗരസഭാ പ്രോജക്റ്റിന് അംഗീകാരം വാങ്ങാന്‍ ഭരണസമിതി കുറുക്കുവഴികള്‍ തേടുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇതില്‍ ഇടപെട്ടുവെന്നും അവര്‍ പറഞ്ഞു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി തയാറാക്കിയ ഈ പ്രോജക്റ്റിന്റെ അരുതായ്കകള്‍ ചൂണ്ടിക്കാട്ടി ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ തയാറാക്കിയ സ്റ്റേറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് തങ്ങള്‍ പരാതി നല്‍കിയതായും തന്നിഷ്ടപ്രകാരം പ്രോജക്റ്റുകള്‍ തയാറാക്കാമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് എന്ത് വിലയാണുള്ളതെന്നും പരാതിയില്‍ ചുണ്ടിക്കാട്ടിയതായി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അറിയിച്ചു.
രാവിലെ 10 ന് യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ വി.പി ലത്തീഫ് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. വിവേചനം കാണിച്ചും കള്ളക്കേസ് ചുമത്തിയും യു.ഡി.എഫ് സമരത്തെ ദുര്‍ബലപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി .എഫ് മണ്ഡലം കണ്‍വീനര്‍ വി.എച്ച് നാസര്‍ പ്രസംഗിച്ചു. നഗരസഭാ പ്രതിപക്ഷനേതാവ് വി.എം സിറാജ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. വി. പി നാസര്‍, കൗണ്‍സിലര്‍മാരായ നിസാര്‍ കുര്‍ബാനി, പി.എം അബ്ദുല്‍ഖാദര്‍, അന്‍വര്‍ അലിയാര്‍, കെ പി മുജീബ്, സി പി ബാസിത്ത്, റാഫി അബ്ദുല്‍ഖാദര്‍, ബീമാ നാസര്‍, ഫാത്തിമ അന്‍സര്‍, ഷഹ്ബാനത്ത്ടീച്ചര്‍ പ്രതിഷേധ ധര്‍ണക്ക് നേതൃത്വം നല്‍കി.

 


യു.ഡി.എഫ് നഗരസഭാ
ഓഫീസ് മാര്‍ച്ച് ഇന്ന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ ഭരണസമിതിയുടെ വികസന വിവേചനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള നഗരസഭാ ഓഫീസ് മാര്‍ച്ച് ഇന്ന് രാവിലെ 10 ന് ലീഗ് ഹൗസ് പരിസരത്തുനിന്നും ആരംഭിക്കുമെന്ന് മണ്ഡലം ചെയര്‍മാന്‍ വി.പി ലത്തീഫ്, കണ്‍വീനര്‍ വി.എച്ച് നാസര്‍ എന്നിവര്‍ അറിയിച്ചു.
ധര്‍ണയുടെ ഉദ്ഘാടനം ഡി.സി .സി പ്രസിഡന്റ് ടോമി കല്ലാനി നിര്‍വഹിക്കും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.എം ഷരീഫ് മുഖ്യപ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി അസീസ് ബഡായില്‍, സോഷ്യലിസ്റ്റ് ജനതാ ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വി. എം മുഹമ്മദ് ഇല്യാസ്, എം .പി സലിം, വി.എം സിറാജ്, പി .എച്ച് നൗഷാദ്, വി.പി മജീദ്, മന്‍സൂര്‍ വട്ടക്കയം, മാഹിന്‍ തലപ്പള്ളി, നിസാര്‍ കുര്‍ബാനി, അഡ്വ. വി.പി നാസര്‍ സംസാരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago