HOME
DETAILS
MAL
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി രണ്ടാം വിവാഹം കഴിച്ചയാള്‍ പിടിയില്‍
backup
September 29 2016 | 21:09 PM
നെടുമങ്ങാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വിവാഹ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. ആര്യനാട് കാനക്കുഴി എസ്.എസ്.മന്‍സിലില്‍ സജീര്‍ (28) ആണ് ആദ്യ ഭാര്യയായ ഉഴമലയ്ക്കല്‍ കുഴിവിള റജീന മന്‍സിലില്‍ റഹീ മാബീവിയുടെ പരാതിയെ തുടര്‍ന്ന് പിടിയിലായത്.നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സജീര്‍ റഹീമാ ബീവിയെ വിവാഹം കഴിച്ചത്. ഇതിനു ശേഷം വയനാട്ടെത്തിയ സജീര്‍ അവിടെ നിന്നും രണ്ടാമത് വിവാഹം കഴിച്ചു.ഇതറിഞ്ഞ ആദ്യ ഭാര്യയായ റഹീമാ ബീവി പൊലിസില്‍ പരാതിപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."