വന്യജീവികളുടെ ആക്രമണം; നരിപ്പറ്റ പഞ്ചായത്തിലെ കര്‍ഷകര്‍ ആശങ്കയില്‍
കൈവേലി: നരിപ്പറ്റ പഞ്ചായത്തിലെ മലയോര മേഖലയില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നു. കാട്ടാന, മുള്ളന്‍പന്നി എന്നിവ കൃഷിയിടങ്ങള്‍ വ്യാപകമായി നശിക്കുപ്പിക്കുകയാണ്. കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയിടിവ് കാരണം പ്രതിസന്ധിയിലായ കര്‍ഷകര്‍ ഇതുമൂലം ഇരുട്ടടി നേരിടുകയാണ്.
നിലവില്‍ വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് കൃഷിഭൂമിയിലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കഴിഞ്ഞദിവസം കാപ്പി മലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം കാപ്പില്‍ ബാലന്റെ തെങ്ങും കവുങ്ങും നശിപ്പിച്ചിരുന്നു.
കാപ്പി, കൂവക്കൊല്ലി, വലിയകുന്ന്, തരിപ്പ, വാളൂക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് വന്യജീവികളുടെ ആക്രമണം രൂക്ഷമായത്. എന്നാല്‍ വന്യജീവികളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ക്കു നിവേദനം നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. സോളര്‍ ഫെന്‍സിങ് ഉള്‍പ്പെടെയുള്ളവ നേരത്തെ സ്ഥാപിച്ചെങ്കിലും അശാസ്ത്രീതയും അധികൃതരുടെ അനാസ്ഥയുംമൂലം ഇവ ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."