മണല്‍ കടത്ത്: എടവണ്ണയില്‍ തോണികള്‍ പിടികൂടി
എടവണ്ണ: ചാലിയാറില്‍ സീതി ഹാജി പാലത്തിനു സമീപം അനധികൃതമായി മണല്‍ കോരുകയായിരുന്ന മൂന്നു തോണികള്‍ പൊലിസ് പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും കണ്ടാലറിയാവുന്ന പത്തോളം പേരുടെ പേരില്‍ കേസെടുക്കുകയും ചെയ്തു.
അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.പാലത്തിന് 500 മീറ്ററിനുള്ളില്‍ മണല്‍ വാരല്‍ നിരോധന മേഖലയാണങ്കിലും ദിവസങ്ങളായി ഇവിടെ നാലും അഞ്ചും തോണികള്‍ അനധികൃതമായി മണല്‍ വാരുന്നതു പതിവായിരുന്നു.
അനധികൃത മണല്‍കടത്തു വ്യാപകമാവുന്നു എന്ന പരാതിയെത്തുടര്‍ന്നാണു വ്യാഴാഴ്ച പുലര്‍ച്ചെ എടവണ്ണ എസ്.ഐ കെ.എം സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചാലിയാറില്‍ പരിശോധന നടത്തിയത്.
ഇതേ സമയം പുഴയില്‍ നാലുതോണികളാണ് മണല്‍ വാരിയിരുന്നത്.പൊലീസിനെ ക@ണ്ടു ഒരു തോണികടന്നു കളഞ്ഞു. മറ്റു മൂന്നു തോണികളും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് തഹസില്‍ദാറുടെ നിര്‍ദേശത്തത്തുടര്‍ന്നു മൂന്നു തോണികളും മണ്ണുമാന്തി ഉപയോഗിച്ചു തകര്‍ത്തു. എസ്.ഐയെ കൂടാതെ ഗ്രേഡ് എസ്.ഐമാരായ എന്‍.പി.അസൈന്‍ ,കെ.ഉണ്ണികൃഷ്ണന്‍, എ.എസ്.ഐ.തോമസ്‌കുട്ടി, എസ്.സി.പി.ഒമാരായ സദഖത്തുള്ള, മുജീബ്, മണല്‍ സ്‌ക്വാഡ് അംഗങ്ങളും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."