നൂറുമേനി പച്ചക്കറി വിളയിച്ച് കുഴിമണ്ണയിലെ പെണ്‍പട
മലപ്പുറം: കുഴിമണ്ണയില് പെണ്‍കരുത്തിന് പറയാന്‍ ഒരു വിജയഗാഥ കൂടി. കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ സഹായത്തോടെ പുളിയക്കോട് ഐശ്വര്യ സ്ത്രീ സംഘമാണ് പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങളായി തരിശായികിടന്ന രണ്ടേക്കര്‍ സ്ഥലത്ത് പച്ചക്കറിയില്‍ നൂറുമേനി വിളയിച്ചത്. തൊഴിലുറപ്പ് പദ്ധതി വഴി നിലം ഒരുക്കുന്നതിന് വേണ്ട സഹായം സംഘത്തിന് നല്കി. കൂടാതെ കര്‍ഷക ക്ഷേമവകുപ്പ് 15000 രൂപ ധനസഹായവും നല്‍കിയാണ് പദ്ധതി നടപ്പാക്കിയത്. ആദ്യവിളവെടുപ്പില്‍ തന്നെ ഏകദേശം 300 കിലോ ചീരയും 150 കിലോ പയറും വിളവെടുത്തു.
പരിപാടി കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൂസ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണദാസ,് കൃഷി ഓഫീസര്‍ ഡയാന സാംസണ്, കൃഷി അസിസ്റ്റന്റ്മാരായ പ്രദീപ് രാജ്, സാബിറ, ആശ, വാര്‍ഡ് മെമ്പര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."