കവിതാ ശില്പശാല തുടങ്ങി
തിരൂര്‍: മലയാള സര്‍വകലാശാല സാഹിത്യവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കവിതാ ശില്പശാല തുടങ്ങി. വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. അനുഭവങ്ങളെ അഗാധതയില്‍ ആവിഷ്കരിക്കുന്ന കവികളെ മാത്രമെ ചരിത്രം അവിശേഷിപ്പിക്കുകയുള്ളൂവെന്ന് വിസി പറഞ്ഞു. കവിതയ്ക്ക് സ്വയം നിര്‍വചനം ചമച്ചുകൊണ്ടാണ് കവികള്‍ തങ്ങളുടെ സ്ഥാനം കണ്ടെത്തേണ്ടത്. പ്രശ്നങ്ങള്‍ ഉന്നയിക്കുകയല്ല, അവയുടെ മാനവികതലങ്ങള് കാണിച്ചുകൊടുക്കുകയാണ് കവിധര്‍മമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ചത്തു പോയത് ഒരു നായയല്ലയോ' എന്ന സ്വന്തം കവിത ചൊല്ലികൊണ്ടാണ് കെ ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.
മലയാള വിഭാഗം മേധാവി ഡോ. ടി അനിതകുമാരി അധ്യക്ഷയായി. കവി ദേശമംഗലം രാമകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. 'കാവ്യശില്പ'ത്തെ അധികരിച്ച് ഡോ. എം.എം ബഷീര്‍, 'കവിതയെഴുത്തിലെ കുറുംപാതകള്' എന്ന വിഷയത്തില്‍ കവി പി രാമന് സംസാരിച്ചു. പി ജില്‍ഷ സ്വാഗതവും മുഹ്സിന നന്ദിയും പറഞ്ഞു. വൈകീട്ട'് 'കാവ്യസായന്തനം' പരിപാടിയ്ക്ക് ഡോ. റോഷ്നി സ്വപ്ന നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."