വാഹനങ്ങള്‍ നിലം തൊടാതെ പറപ്പിക്കുന്നവര്‍ക്ക് 'മിഠായി'യുമായി പൊലിസിന്റെ ഇന്റര്‍സെപ്റ്റ് യൂനിറ്റ്
ചാവക്കാട്: ദേശീയ പാതയില്‍ നിത്യസംഭവമായ വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടികള്‍ക്ക് ഇന്റര്‍സെപ്റ്റര്‍ യൂനിറ്റുമായി പൊലിസ് നിരീക്ഷണമാരംഭിച്ചു. അമിത വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ ഒന്നര കിലോമീറ്റര്‍ അകലെ നിന്ന് തന്നെ കാമറക്കുള്ളിലാകും.
പൊലിസിനെ കണ്ട് വേഗം കുറച്ച് മര്യാദ കാട്ടിയാലും വിടില്ല കാമറക്കണ്ണുകള്‍. ചാവക്കാട്, വടക്കേക്കാട് പൊലിസ് സ്റ്റേഷനുകളുടെ പരിധിയില്‍പെട്ട ദേശീയ പാത ചേറ്റുവ മുതല്‍ ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട് വരെയാണ് ചാവക്കാട് സി.ഐ കെ.ജി സുരേഷിന്റെ മേല്‍ നോട്ടത്തില്‍ അമിത വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ പിടികൂടാന്‍ തുടങ്ങിയത്.
തൃശൂര്‍ റൂറല്‍ ജില്ലയ്ക്ക് അനുവദിച്ച ഇന്റര്‍സെപ്റ്റര്‍ ഇനി ഇടക്കിടെ ചാവക്കാട് മേഖലയിലുണ്ടാകും. റോഡിലെ നാല് കിലോ മീറ്റര്‍ അകലെയുള്ള കാഴ്ചകള്‍ കാമറയില്‍ ഒപ്പിയെടുക്കാന്‍ തക്ക റേഞ്ചുള്ളതാണ് യൂനിറ്റിലെ കാമറകള്‍.
നിശ്ചിത വേഗത്തിലധികമാണെങ്കില്‍ യൂനിറ്റിന്റെ സമീപത്തത്തെിയാല്‍ പൊലിസ് സംഘം കൈകാണിക്കും. ഉടനെ പിഴയും ഈടാക്കും. ചാവക്കാട്, വടക്കേക്കാട് എസ്.ഐമാരായ എം.കെ രമേഷ്, പി.കെ മോഹിത് എന്നിവരുടെ നേതൃത്വത്തില്‍ നാല് ചാവക്കാട് അഡിഷനല്‍ എസ്.ഐ നൗഫല്‍, ജില്ലാ പൊലിസ് മേധാവിയുടെ ഓഫീസില്‍ നിന്നുള്ള സീനിയര്‍ സി.പി.ഒ ജെ.ടി ബാലന്‍, വി.കെ അനില്‍, ലിബിന്‍ എന്നിരുടെ സംഘമാണ് ദേശീയപാതയില്‍ നിരീക്ഷണമാരംഭിച്ചത്.
അപകടവാര്‍ത്തകളെ തുടര്‍ന്ന് ജില്ല പൊലിസ് മേധാവി ആര്‍.നിശാന്തിനിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഇന്റര്‍സെപ്റ്റര്‍ ചാവക്കാട്ടേക്ക് അനുവദിച്ചതെന്ന് എസ്.ഐ നൗഫല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."