ജൈവ പച്ചക്കറി വിളവെടുപ്പ് ഉത്സവമായി മാറി
എരുമപ്പെട്ടി: പ്രസിഡന്‍സി കോളജ് തെന്നല്‍ നേച്ച്വര്‍ ക്ലബും കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മട്ടുപ്പാവിലൊരു പച്ചക്കറിത്തോട്ടം പരിപാടിയുടെ വിളവെടുപ്പ് ഉത്സവമായി മാറി. കുട്ടികള്‍ മുന്‍കൈയ്യെടുത്ത് അഗ്രോ ബാഗുകളിലായി ജൈവ രീതിയില്‍ നട്ട് പരിപാലിച്ചെടുത്ത പയര്‍, പടവലം, തക്കാളി, കുമ്പളം, വെ@ണ്ട, വഴുതന, മുളക് തുടങ്ങിയ കാര്‍ഷിക വിഭവങ്ങളാണ് വിളവെടുത്തത്.
പ്രിന്‍സിപ്പാള്‍ സുരഭി സുനില്‍ അധ്യക്ഷയായ ചടങ്ങില്‍ എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്, നേച്ച്വര്‍ ക്ലബ് പ്രസിഡന്റ് വൈശാഖിനും,സെക്രട്ടറി സുധീഷ് മാസ്റ്റര്‍ക്കും വിളവെടുത്ത പച്ചക്കറികള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് കൃഷി ഓഫിസര്‍ പി.വി. മനോജ് മുഖ്യാതിഥിയായി.
വിളവെടുത്ത പച്ചക്കറികള്‍ ഡിഗ്രി ക്യാംപസില്‍ തന്നെ വില്‍പ്പന നടത്തുകയും അങ്ങിനെ സ്വരൂപിക്കുന്ന പണം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എ.കെ. സുരേന്ദ്രന് മാസ്റ്റര്‍ അറിയിച്ചു. മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടത്തിന് പുറമെ, മഴമറ കൃഷിയും ശൈത്യകാല പച്ചക്കറി കൃഷിയുമായി ജൈവ പച്ചക്കറി മേഖലയില്‍ തന്നെ പുതിയ സംരഭങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് പ്രസിഡന്‍സി കോളജും നേച്ച്വര്‍ ക്ലബിന്റെ പ്രവര്‍ത്തകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."