പറമ്പിക്കുളം ഡി.എഫ്.ഒക്കെതിരേ തമിഴ്നാട്ടില്‍ പോസ്റ്റര്‍ പ്രചാരണം
പാലക്കാട്: പറമ്പിക്കുളംകടുവാസങ്കേതത്തില് സമാന്തര ടൂറിസംനടത്താനുള്ള തമിഴ്നാട്ടിലെ പി.എ.പിയിലെ ഒരു ഉദ്യോഗസ്ഥന്റെ നീക്കത്തിനെതിരേ കര്‍ശന നടപടി സ്വീകരിച്ച പറമ്പിക്കുളംകടുവാസംരക്ഷണ കേന്ദ്ര ഫീല്‍ഡ് അസി.ഡയറക്ടറെ മോശമായി ചിത്രീകരിച്ചു തമിഴ്നാട്ടില്‍ പോസ്റ്റര്‍ പ്രചാരണം. അസി.ഫീല്‍ഡ് ഡയറക്ടര്‍ അഞ്ജന് കുമാറിനെതിരേയാണ പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.
പൊള്ളാച്ചി, ആനമല, വേട്ടക്കാരന്‍പുത്തൂര്‍, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളിലാണ് പോസ്റ്റര്‍. തമിഴ്നാട് വ്യവസായിക സംഘം (തമിഴ്നാട് കര്‍ഷക സംഘം) കോയമ്പത്തൂര്‍ ജില്ലാ കമ്മിറ്റിയാണ് പോസ്റ്റര്‍ അച്ചടിച്ചത്. രണ്ടാഴ്ച്ച മുന്‍പ് പി.എ.പി യിലെചില ഉദ്യോഗസ്ഥരും, നാട്ടുകാരും ചേര്‍ന്ന് റോഡ് ഉപരോധിച്ചിരുന്നു.
സ്കൂള്‍ കുട്ടികളെ തെരുവിലിറക്കി നടത്തിയ ഉപരോധം പൊലിസ് ബലം പ്രയോഗിച്ചു മാറ്റിയിരുന്നു. ഇതിനെതിരേയാണ് കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചു പോസ്റ്റര്‍ ഒട്ടിച്ചത്. കഴിഞ്ഞയാഴ്ച്ച പൊള്ളാച്ചിയില്‍ ഇവര്‍ പ്രധിഷേധ പ്രകടനവും നടത്തിയിരുന്നു.ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."