HOME
DETAILS

കിങ്ഫിഷറിനു മുകളില്‍ ഒരു പരുന്തും പറക്കില്ല

  
backup
May 01 2016 | 06:05 AM

%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d%e0%b4%ab%e0%b4%bf%e0%b4%b7%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81
പോക്കറ്റടിക്കാരനെ കൈയോടെ പിടികൂടിയാല്‍ നാട്ടുകാരും പൊലിസുകാരുമെല്ലാം ആ പാവംമനുഷ്യന്റെ അസ്ഥികൂടതുല്യമായ ദേഹത്തു കൈത്തരിപ്പുതീര്‍ക്കാനാണ് ആദ്യം ശ്രമിക്കുക. ആ രംഗത്ത് എത്തിപ്പെടുന്നവരെല്ലാം ഒരു തല്ലോ ചവിട്ടോ നല്‍കാതെ രംഗംവിടില്ല. വിക്ടര്‍ ഹ്യൂഗോയുടെ വിഖ്യാതനോവലായ 'പാവങ്ങ'ളിലെ ജീന്‍ വാല്‍ ജീനെപ്പോലെ, ഒരുപക്ഷേ, കുടുംബത്തിലെ പട്ടിണിയാകാം ആ പാവത്തെ മോഷണത്തിനു പ്രേരിപ്പിച്ചത്. എങ്കിലും, മോഷണം ക്രിമിനല്‍ക്കുറ്റമായതിനാല്‍ നമ്മുടെ 'ധാര്‍മികബോധം' പോക്കറ്റടിക്കാരനെ ന്യായീകരിക്കാന്‍ തയാറാവില്ല. ബ്ലേഡില്‍നിന്നും ബാങ്കില്‍നിന്നും കടമെടുത്തു തിരിച്ചടയ്ക്കാനാവാതെ നൂറുകണക്കിനു പാവങ്ങള്‍ക്കു കിടപ്പാടം നഷ്ടപ്പെട്ടിട്ടുണ്ട്. എത്രയോപേര്‍ ഒരു മുഴം കയറിന്‍തുമ്പിലോ ഇത്തിരി വിഷത്തിലോ ജീവിതത്തിനു പൂര്‍ണവിരാമമിട്ടിട്ടുമുണ്ട്. മകള്‍ക്കുവേണ്ടി വാങ്ങിയ വിദ്യാഭ്യാസവായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നു പിതാവ് ജീവനൊടുക്കിയ വാര്‍ത്ത ദിവസങ്ങള്‍ക്കുമുന്‍പാണ് നാം വായിച്ചത്. അപ്പോഴൊന്നും ബ്ലേഡ് പലിശക്കാരുടെയോ ബാങ്കുകളുടെയോ ഭരണാധികാരികളുടെയോ മനസ്സലിഞ്ഞതായ ഓര്‍മയില്ല. 'കടംവാങ്ങിയാല്‍ തിരിച്ചുകൊടുക്കേണ്ടേ' എന്ന തത്വശാസ്ത്രമാണവിടെ ഉയരാറുള്ളത്. ഈ പശ്ചാത്തലത്തിലാണ് വിജയ്മല്യയെന്ന വിവാദവ്യവസായി നടത്തിയ ഒരു ഭീഷണിപരാമര്‍ശത്തെക്കുറിച്ചു ചിന്തിക്കേണ്ടത്. ഇംഗ്ലണ്ടിലെ രാജകീയമായ സുഖസൗകര്യങ്ങള്‍ക്കു നടുവിലിരുന്നാണു മല്യ പ്രസ്താവന നടത്തിയത്. ''വിരട്ടാനാണു ഭാവമെങ്കില്‍ കാല്‍ക്കാശ് എന്റെ കൈയില്‍നിന്നു കിട്ടില്ല. മര്യാദയ്ക്കു നിന്നാല്‍ നിങ്ങള്‍ക്കു നന്ന്. എനിക്കുതോന്നുന്നത്ര പണം ഞാന്‍ നല്‍കും.'' ഇതാണ്, ഇന്ത്യയിലെ ഒരു പാര്‍ലമെന്റംഗംകൂടിയായ മല്യയുടെ പ്രതികരണത്തിന്റെ രത്‌നച്ചുരുക്കം. 9000 കോടി രൂപയുടെ വായ്പാകുടിശ്ശിക അടയ്ക്കാതെ ഇന്ത്യയിലെ പതിനേഴുദേശസാല്‍കൃതബാങ്കുകളെ കബളിപ്പിച്ചു മുങ്ങിയ 'മാന്യദേഹ'മാണു വിദേശത്തിരുന്ന് ഈ വിരട്ടല്‍നടത്തിക്കൊണ്ടിരിക്കുന്നത്. 'കടംവാങ്ങിയാല്‍ തിരിച്ചുകൊടുക്കേണ്ടേ'യെന്ന പതിവുചോദ്യം ഇവിടെ സാധാരണക്കാരന്റെ മനസ്സില്‍ ഉയരുന്നുണ്ടെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയശിങ്കങ്ങളെല്ലാം മല്യയുടെ നേരേ വിരല്‍ചൂണ്ടാന്‍ മടിച്ചുനില്‍ക്കുകയാണ്. കാരണം, തങ്ങളുടെ നേരേ തിരിഞ്ഞുനിന്നു മല്യ നാലുചോദ്യം ചോദിച്ചാല്‍ കാര്യം കുഴയുമെന്ന് അവര്‍ക്കറിയാം. മല്യമാര്‍ വാഴുന്ന നാടായി ഇന്ത്യ മാറിയിരിക്കുന്നുവെന്നതാണു സത്യം. ബാങ്ക് ജീവനക്കാരുടെ സംഘടനയായ എ.ഐ.ബി.ഇ.എ ഈയിടെ പുറത്തുവിട്ട രേഖകളില്‍ ബാങ്കുകളെ കബളിപ്പിച്ച് ഇന്ത്യയിലെ 50 പണച്ചാക്കുകള്‍ കൈയടക്കിയ വായ്പയുടെ കണക്കുണ്ട്. 40,528 കോടി രൂപയാണ് 50 വന്‍കിട കടക്കാരില്‍നിന്നായി ബാങ്കുകള്‍ക്കു പിരിഞ്ഞുകിട്ടാനുള്ളത്. പണച്ചാക്കു കടക്കാരുടെ എണ്ണം അന്‍പതും അഞ്ഞൂറും അയ്യായിരവുമല്ലെന്നു ചിന്തിക്കുമ്പോഴാണ് ഈ പകല്‍ക്കൊള്ളയുടെ ഭീകരതയറിയുന്നത്. ബാങ്കുകള്‍ അറിയാതെ കബളിപ്പിക്കപ്പെടുകയല്ല എന്നു നമുക്കറിയാം. സാധാരണക്കാരനു വായ്പകിട്ടാന്‍ നൂറുകൂട്ടം നൂലാമാലകളും കടമ്പകളുമുണ്ടാകുമ്പോള്‍ പണച്ചാക്കുകള്‍ക്കുമുന്നില്‍ ഖജനാവുകള്‍ തനിയെ തുറക്കപ്പെടുകയാണ്. പി.എം.ആര്‍.വൈ പോലെ ഈടില്ലാതെ വായ്പകൊടുക്കുന്ന പദ്ധതികള്‍ പലഘട്ടങ്ങളിലും സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ടല്ലോ. എന്നാല്‍, അതു വാങ്ങാന്‍ ചെല്ലുന്നവര്‍ക്കുണ്ടാകുന്ന അനുഭവങ്ങള്‍ എന്താണെന്നു നമുക്കറിയാം. പക്ഷേ, വിജയ്മല്യയെപ്പോലുള്ളവര്‍ക്കു മുന്നില്‍ ബാങ്കുകളുടെ മേലാളന്മാര്‍ കവാത്തുമറക്കുന്നു. മറ്റൊന്ന്, മല്യയെപ്പോലുള്ള പണച്ചാക്കുകളും രാഷ്ട്രീയനേതൃത്വവുമായുള്ള അവിഹിതബന്ധമാണ്. മല്യയുടെ കാര്യംതന്നെയെടുക്കാം. മല്യ ഒരു തവണയല്ല, രണ്ടുതവണയാണ് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭാംഗമാകാന്‍ രാഷ്ട്രീയക്കാര്‍ ക്യൂനില്‍ക്കുന്ന നാടാണിത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട, കുറച്ചുദിവസമാണെങ്കിലും നാടുനീളെ വെയിലുകൊണ്ടു നടന്നു വോട്ടഭ്യര്‍ഥിക്കേണ്ട, പട്ടിണിപ്പരിഷകള്‍ക്കു മുന്നില്‍ കൂപ്പുകൈയുമായി നില്‍ക്കേണ്ട. ആര്‍ക്കും വാഗ്ദാനം കൊടുക്കേണ്ട...പാര്‍ട്ടി തീരുമാനിച്ചാല്‍ വിജയം സുനിശ്ചിതം. പാര്‍ലമെന്റിലേയ്ക്കു കടന്നുചെല്ലുകയേ വേണ്ടൂ. ജനാധിപത്യം അനുവദിക്കുന്ന എല്ലാ സൗകര്യവും ആദരവും പിന്നെ കൈക്കുമ്പിളില്‍. ആരും കൊതിക്കുന്ന ആ പദവിയാണു മല്യയെ രണ്ടുതവണ തേടിയെത്തിയത്. എങ്ങനെ അതാണ് ഇന്നും ഉത്തരം കിട്ടാത്ത, അതേസമയം എല്ലാവര്‍ക്കും ഉത്തരം അറിയാവുന്ന ചോദ്യം. രാജ്യസഭാംഗമായി മത്സരിക്കുമ്പോള്‍ മല്യയ്ക്കുള്ള പ്രധാനവിശേഷണം ഇന്ത്യയിലെ ഏറ്റവും വലിയ സ്പിരിറ്റു നിര്‍മാണസ്ഥാപനമായ യുനൈറ്റഡ് സ്പിരിറ്റ്‌സിന്റെ വൈസ്‌ചെയര്‍മാനാണെന്നതാണ്. മദ്യ ഉല്‍പ്പാദനവും റിയല്‍ എസ്റ്റേറ്റും അതുപോലുള്ള വ്യവസായ പരിപാടികളും പണക്കാര്‍ക്കുള്ള പതിവു 'വിനോദ'ങ്ങളുമായി ജീവിച്ച മല്യ 'പ്ലേബോയ് ഓഫ് ദ് ഈസ്റ്റ് ' എന്നാണ് ഉന്നതവൃത്തങ്ങളില്‍ അറിയപ്പെട്ടിരുന്നത്. മഹാത്മജി രാഷ്ട്രപിതാവായ നാട്ടിലെ ജനാധിപത്യത്തിന്റെ ഉത്തുംഗസ്ഥാനമായ രാജ്യസഭയിലെത്താന്‍ മല്യയ്ക്ക് ഒരു അര്‍ഹതയുമുണ്ടായിരുന്നില്ലെന്നു സാരം. എന്നിട്ടും കര്‍ണാടകയില്‍നിന്നു മല്യ സ്വതന്ത്രനായി മത്സരിച്ചു. വിജയിക്കുകയും ചെയ്തു. എങ്ങനെ ആദ്യതവണ, കര്‍ഷകന്റെ പ്രതിനിധിയായി പ്രധാനമന്ത്രിയായെന്നു പറയുന്ന ദേവഗൗഡയുടെ പാര്‍ട്ടിയായ ജനതാദള്‍ സോഷ്യലിസ്റ്റിന്റെയും ഗാന്ധിജിയുടെ പാരമ്പര്യമവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെയും പിന്തുണയോടെ. രണ്ടാംതവണ ജയിച്ചത്, ചായവില്‍പ്പനക്കാരനെന്ന് അഭിമാനിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ട്ടിയായ ബി.ജെ.പിയുടെയും ജെ.ഡി.എസിന്റെയും പിന്തുണയോടെ. കോടതിയുടെ സഹായത്തോടെ മല്യയെ തളയ്ക്കാനെന്ന മട്ടില്‍ ബാങ്കുകള്‍ ദിവസങ്ങള്‍ തള്ളിനീക്കിക്കൊണ്ടിരുന്നപ്പോള്‍ അദ്ദേഹം ഒരു തടസ്സവുമില്ലാതെ കടല്‍കടന്ന് ബ്രിട്ടനില്‍ സസുഖം വാഴുന്നു. ഇന്ത്യയിലെ ജനങ്ങളെ പരിഹസിക്കാനെന്നമട്ടില്‍ മല്യയുടെ കിങ്ഫിഷറിന്റെ പരസ്യം ഇവിടത്തെ ദൃശ്യമാധ്യമങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു. കിങ്ഫിഷറിനു മേലെ ഒരു പരുന്തിനും പറക്കാനാവില്ല!


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  a few seconds ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  a few seconds ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  17 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  25 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  33 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago