റയില്‍വേ ട്രാക്കില്‍ ബൈക്ക് തള്ളിയ സംഭവം: പ്രതികള്‍ റിമാന്‍ഡില്‍
വടകര: റെയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍ തള്ളിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. അഴിയൂര്‍ കോട്ടിക്കൊല്ലന്‍ പുതിയ പുരയില്‍ സാജിര്‍ (27), വടകര ബീച്ച് റോഡില്‍ കണ്ണോത്ത് മുഹമ്മദ് നസീഹ് (29), വടകര ബീച്ചില്‍ വൈക്കിലേരി പുതിയപുരയില്‍ യാസര്‍ അറാഫത്ത് (26) എന്നിവരെയാണ് വടകര ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ജലജാറാണി 14 ാം തിയതിവരെ റിമാന്‍ഡ് ചെയ്തത്. ഇതോടൊപ്പം ചോറോട് പള്ളിത്താഴ അര്‍ഷാദിന്റെ ബൈക്ക് കത്തിച്ച കേസിലും ഇവരെ ഇതേ കാലയളവില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 22നാണ് പി.വി.സി ഹൗസില്‍ ജാസിറിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടര്‍ ചോറോട് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. കൃത്യം നിര്‍വഹിച്ചതിനുശേഷമാണ് പ്രതികള്‍ മൂവരും ചേര്‍ന്നു അര്‍ഷാദിന്റെ ബൈക്കിനു തീ കൊളുത്തിയത്. ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ നല്കുമെന്നു കേസന്വേഷണ ചുമതലയുള്ള വടകര സി.ഐ എ ഉമേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."