HOME
DETAILS
MAL
കശ്മിരില്‍ സൈനിക പോസ്റ്റിന് നേരെ വെടിവയ്പ്
backup
October 01 2016 | 01:10 AM
ശ്രീനഗര്‍: കശ്മിരില്‍ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സൈനിക പിക്കറ്റിനു നേരെ തീവ്രവാദി ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സി.ആര്.പി എഫിന്റെയും പോലിസിന്റെയും യാരിപോറയിലെ ബെഹിബാഗിലുള്ള സംയുക്ത പിക്കറ്റിനു നേരെ വെടിവയ്പ്പു നടത്തിയത്. കഴിഞ്ഞ ദിവസത്തെ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ വിവിധ സേനാവിഭാഗങ്ങള്‍ കനത്ത സുരക്ഷ തുടരുന്നതിനിടയിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ പ്രാദേശിക തീവ്രവാദി സംഘങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണമുണ്ടായ ഭാഗത്ത് തിരച്ചില്‍ നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."