HOME
DETAILS

രക്തദാനംവഴി കേരളത്തില്‍ എച്ച്.ഐ.വി ബാധിച്ചത് 29 പേര്‍ക്ക്

  
backup
October 01 2016 | 01:10 AM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


കൊച്ചി: രക്തം സ്വീകരിക്കുന്നതുവഴി ഇന്ത്യയിലാകെ 2,234 പേര്‍ക്ക് എച്ച്. ഐ.വി ബാധിച്ചിട്ടുണ്ടെന്നും ഇതില്‍ 29 എണ്ണം കേരളത്തിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.   രക്തദാനം വഴി രോഗം പടരുന്ന സാഹചര്യം വര്‍ധിക്കുന്നതിനാല്‍  സുരക്ഷിതമായ രക്തം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചുവരുകയാണെന്ന് ഐ.എം.എ രക്തബാങ്ക് ചെയര്‍മാന്‍ ഡോ. നാരായണന്‍ കുട്ടി പറഞ്ഞു. ദേശീയ എച്ച്. ഐ.വി നിയന്ത്രണ സംഘടന (നാകോ) യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.  രക്തദാനദിനത്തോട് അനുബന്ധിച്ചുള്ള ബോധവല്‍ക്കരണപരിപാടികളെക്കുറിച്ച് വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
സ്വമേധയാ രക്തം ദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സുരക്ഷിതമായ രക്തം ലഭ്യമാക്കുന്നതിനു സഹായകമായ രീതിയില്‍ കേരളത്തിലുടനീളമുള്ള രക്തബാങ്കുകളില്‍ അത്യാധുനിക രക്ത പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചചെയ്യണം.  2015-16 ല്‍ രക്തദാന ക്യാംപുകള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്രോതസുകളിലൂടെ ശേഖരിച്ചത് 1.1 കോടി യൂണിറ്റ് രക്തമാണ്. 11.5 ലക്ഷം യൂണിറ്റിന്റെ കുറവാണിവിടെ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
രോഗിക്ക് രക്തം നല്‍കുന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിനിടയിലുണ്ടാകുന്ന സങ്കീര്‍ണതകള്‍ എച്ച്.ഐ.വി, ഹൈപ്പറ്റിറ്റിസ്, ബി.ആന്റ് സി. തുടങ്ങിയവ പകരുന്നതിലേക്കു നയിച്ചേക്കാം. ന്യൂക്ലിയിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രക്ത യൂണിറ്റുകള്‍ പരിശോധിക്കുകയും ഇത്തരം അപകടം കുറക്കുകയും ചെയ്യാനാവും. കൊച്ചി ഐ.എം.എ രക്തബാങ്കില്‍ പ്രതിവര്‍ഷം ഏകദേശം 14,000 രക്തദാനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇവയെല്ലാം തന്നെ സ്വമേധയാ ഉള്ളവയാണെന്നും രക്തബാങ്ക് സെക്രട്ടറി ഡോ. സുനില്‍ മത്തായി ചൂണ്ടിക്കാട്ടി. രക്തം സ്വീകരിക്കേണ്ട ആവശ്യം വരുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുവാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഇക്കാര്യത്തില്‍ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇരുവരും  പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago