പ്രവാസികള്‍ക്ക് പ്രിയപ്പെട്ട രാജ്യം ബഹ്റൈന്‍
മനാമ:ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവാസികള്‍ക്ക് ഇഷ്ടപ്പെട്ട നാട് ബഹ്റൈനെന്ന് സര്‍വേ. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഈ അംഗീകാരം ബഹ്റൈനിന് ലഭിക്കുന്നത്.
ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പുറമെ വടക്കന്‍ ആഫ്രിക്കയിലും പ്രവാസികളുടെ പ്രിയപ്പെട്ട രാജ്യം ബഹ്റൈന്‍ ആണെന്ന് എച്ച്.എസ്.ബി.സി എക്സ്പാറ്റ് ഹെഡ് ഡീന്‍ ബ്ലാക്ക്ബേണ്‍ വിശദീകരിച്ചു. പ്രവാസികള്‍ക്ക് എളുപ്പം സൗഹൃദം സ്ഥാപിക്കാന്‍ സാധിക്കുന്ന കാര്യത്തില്‍ ബഹ്റൈന്‍ ഒന്നും വസ്തു വാങ്ങുന്നതില്‍ രണ്ടും ജീവിത നിലവാരത്തില്‍ നാലും സഹിഷ്ണുതയില്‍ ഏഴും സ്ഥാനമാണെന്നും സര്‍വേയിലുണ്ട് .
42ശതമാനം രക്ഷിതാക്കളും പറയുന്നത് കുട്ടികള്‍ക്ക് സ്വന്തം നാടിനേക്കാള്‍ എളുപ്പത്തില്‍ ഇവിടെ സൗഹൃദമുണ്ടാക്കാന്‍ സാധിക്കുന്നുവെന്നാണ്. സര്‍വേ'യുടെ അന്താരാഷ്ട്ര റാങ്കിങില്‍ ബഹ്റൈന്‍ പോയവര്‍ഷം നാലാം സ്ഥാനമുണ്ടായിരുന്നു.
45രാജ്യങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ 26,871 പ്രവാസികള്‍ പങ്കെടുത്തു. തൊഴില്‍, ധനസ്ഥിതി, ജീവിതനിലവാരം, കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയാണ് പ്രധാനമായും വിലയിരുത്തിയത്. 2010ല്‍ സര്‍ക്കാര്‍ പുറത്തുവിട്ട സെന്‍സസ് അനുസരിച്ച് ബഹ്റൈനില്‍ സ്വദേശികളേക്കാള്‍ വിദേശികളാണ്.
2010വരെ 46 ശതമാനം സ്വദേശികളുള്ളപ്പോള് വിദേശികളുടെ എണ്ണം 54 ശതമാനമായിരുന്നു. ആകെയുള്ള 12,34,596 പേരില്‍ 6,66,172 വിദേശികളും 5,68,424 സ്വദേശികളുമാണ്. 2010 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ മാത്രമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."