നിലപാട് കടുപ്പിച്ച് വീണ്ടും കര്‍ണാടക; ജലം വിട്ടുകൊടുക്കേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനം
ബംഗലൂരു: കാവേരി ജലം തമിഴ്‌നാടിന് വിട്ട് നല്‍കണമെന്ന ണ്ടെന്ന കാര്യത്തില്‍ കര്‍ണാടക ഒറ്റക്കെട്ട്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.
എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായാണ് തീരുമാനാത്തെ പിന്തുണച്ചത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡില്‍ പങ്കാളികളാകേണ്ടെന്നും യോഗത്തില്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം സിദ്ധരാമയ്യ ഔദ്യേഗിക പ്രഖ്യാപനം നടത്തും. ബി.ജെ.പിയും തീരുമാനത്തെ പിന്തുണച്ചു.
കാവേരി നദീ ജല തര്‍ക്കത്തില്‍ ഇന്നലത്തെയും അതിനു മുന്‍പത്തെയും ഉത്തരവുകള്‍ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. നിലവില്‍ വെള്ളം വിട്ടു കൊടുക്കാവുന്ന സാഹചര്യമല്ല ഉള്ളതെന്ന് ഹരജിയില്‍ കര്‍ണാടക ചൂണ്ടിക്കാട്ടി. മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദേശത്തോടും വിയോജിപ്പാണുള്ളതെന്ന് ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രിംകോടതി നിര്‍ദേശങ്ങള്‍ പാലിക്കാത്ത കര്‍ണാടക രാജ്യത്തെ നീതിന്യായ സംവിധാനത്തിന് അപമാനമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഇന്നുമുതല്‍ ഈ മാസം ആറുവരെയുള്ള കാലയളവില്‍ തമിഴ്‌നാടിനു വെള്ളം വിട്ടുകൊടുക്കണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കോടതി ഉത്തരവ് നടപ്പാക്കാന്‍ കര്‍ണാടകത്തിന് ഭരണഘടനാപരമായി ചുമതലയുണ്ട്. ഇതില്‍ കൂടുതല്‍ ഒന്നുംപറയാനില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇന്നുമുതല്‍ ഏഴുദിവസത്തിനുള്ളില്‍ സെക്കന്റില്‍ 6,000 ക്യുസെക്‌സ് വെള്ളം വിട്ടുകൊടുക്കണമെന്ന് ആവര്‍ത്തിച്ച് ഉത്തരവിട്ടു. കര്‍ണാടകയുടെ എതിര്‍പ്പു വകവയ്ക്കാതെയാണ് വെള്ളം വിട്ടുനല്‍കാന്‍ കോടതി ഒരിക്കല്‍കൂടി ഉത്തരവിട്ടത്. ഈ ഉത്തരവിനെയാണ് വീണ്ടും കര്‍ണാടക തള്ളിയിരിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."