HOME
DETAILS

സൈബീരിയന്‍ കാടുകളെ 'കീഴടക്കിയ' മൂന്നു വയസുകാരന്‍

  
backup
October 01 2016 | 18:10 PM

%e0%b4%b8%e0%b5%88%e0%b4%ac%e0%b5%80%e0%b4%b0%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b5%80%e0%b4%b4%e0%b4%9f

സെറിന്‍ ഡോപ്ചുറ്റ് എന്ന മൂന്നു വയസുകാരന്‍ ശരിക്കും ലോകത്തെ ഞെട്ടിച്ചു. റുഡ്വാര്‍ഡ് കിപ്ലിങിന്റെ ജംഗിള്‍ ബുക്കിലെ സാങ്കല്‍പിക കഥാപാത്രമായ മൗഗ്ലിയെപോലെ സൈബീരിയന്‍ കാട്ടില്‍ സെറിന്‍ കഴിച്ചുകൂട്ടിയത് മൂന്നു ദിവസമാണ്. വേഷം ഒരു ട്രൗസറും ഷൂസും. കഴിക്കാന്‍ ആകെയുണ്ടായിരുന്നത് ടൗസറിന്റെ പോക്കറ്റിലുണ്ടായിരുന്ന ഒരു ചോക്ലേറ്റ് കഷണവും. 

സൈബീരിയന്‍ കാടുകള്‍ ലോകപ്രശസ്തമാണ്. ചിലപ്പോള്‍ മഞ്ഞില്‍ പുതച്ച്, രാത്രിയില്‍ കൊടും തണുപ്പും പകലാകട്ടെ അത്യുഷ്ണവും. ഒരിലയനക്കം കേട്ടാല്‍ ചാടിവീഴാന്‍ തക്കംപാര്‍ത്തിരിക്കുന്ന കരടികളും ചെന്നായകൂട്ടങ്ങളും. പിന്നെ ഉള്‍ക്കാടുകളില്‍ എണ്ണമറ്റ വന്യമൃഗങ്ങള്‍. ഈ സൈബീരിയന്‍ കാടിന്റെ വന്യതയെയാണ് സെറിന്‍ ഡോപ്ചുറ്റ് എന്ന മൂന്നു വയസുകാരന്‍ കീഴടക്കിയത്. വനാതിര്‍ത്തിയിലെ വീട്ടില്‍ നിന്നും കാട്ടില്‍ അകപ്പെട്ട് ഒരു ചോക്ലേറ്റ് കഷണം മാത്രം ഭക്ഷിച്ച്, കൊടും തണുപ്പിലും അത്യുഷ്ണത്തിലും മൂന്നു ദിനരാത്രങ്ങള്‍ ചെലവഴിച്ച് ഒടുവില്‍ രക്ഷാപ്രവര്‍ത്തകരുടെ കൈകളിലെത്തിയ സെറിന്‍ ഇപ്പോള്‍ ഗ്രാമീണര്‍ക്ക് കൊച്ചു മൗഗ്ലിയാണ്.

കാട്ടില്‍
അകപ്പെടുന്നു
റഷ്യയിലെ സൈബീരിയന്‍ കാടുകളോടു ചേര്‍ന്നുകിടക്കുന്ന ഒരു ഗ്രാമമാണ് ഖുട്ട്. ടവാ റിപബ്ലിക്കിലെ പി ഘെംസ്‌ക്കി ജില്ലയില്‍ വരുന്ന ഈ കൊച്ചുഗ്രാമത്തില്‍ താമസിക്കുന്ന 400 പേരില്‍ ഒരാളാണ് സെറിന്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 18 ഞായറാഴ്ചയാണ് സെറിനെ കാണാതായത്. വീട്ടുമുറ്റത്ത് പട്ടിക്കുട്ടിയോടൊപ്പം കളിക്കുകയായിരുന്നു സെറിന്‍.
വീട്ടില്‍ പ്രായമായ മുത്തശ്ശി മാത്രമായിരുന്നു ഉണ്ടായിരുന്നത്. മുത്തശ്ശി നോക്കുമ്പോള്‍ പട്ടിക്കുട്ടിക്കു പിന്നാലെ സെറിന്‍ സൈബീരിയന്‍ കാടുകളിലേക്ക് കയറിപ്പോകുന്നതാണ് കാണുന്നത്. കനത്ത മൂടല്‍മഞ്ഞും ഈ സമയം കാടുകളെ വലയം ചെയ്തിരുന്നു. സെറിനും പട്ടിക്കുട്ടിയും കാഴ്ചയില്‍ നിന്നും അപ്രത്യക്ഷമായപ്പോള്‍ മുത്തശ്ശി നിലവിളിച്ച് ഗ്രാമീണരെ കൂട്ടി.
അപ്പോഴേക്കും കാടുകളില്‍ ഇരുട്ടും അരിച്ചിറങ്ങിയിരുന്നു.
ഗ്രാമം ഉണരുന്നു

സെറിനെ കാണാതായ വാര്‍ത്ത പരന്നതോടെ ഗ്രാമം ഉണര്‍ന്നു. ഗ്രാമീണര്‍ പല സംഘങ്ങളായി കാടുകളിലേക്ക് കയറി. കരടികളുടെ വിഹാരകേന്ദ്രമായതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പ്രാദേശിക അത്യാഹിത വിഭാഗത്തിന്റെയും നേതൃത്വത്തിലായിരുന്നു നൂറംഗ സംഘം തിരച്ചില്‍ നടത്തിയത്. കുട്ടി വനത്തിലേക്ക് കയറിപ്പോയത് കണ്ടതിനാല്‍ 10 ചതുരശ്ര കിലോമീറ്റര്‍ ഉള്ളിലേയ്ക്കുവരെ തിരച്ചില്‍ നടത്തി. എന്നാല്‍ സന്ധ്യാനേരത്തെ തണുപ്പും പകലിലെ അത്യുഷ്ണവും തിരച്ചിലിനെത്തിയ രക്ഷാപ്രവര്‍ത്തകരെയും വലച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്കുപോലും പ്രതികൂല കാലാവസ്ഥയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തപ്പോള്‍ ടൗസറും ഷൂസും മാത്രം ധരിച്ച മൂന്നു വയസുകാരന് എത്രസമയം ഈ കാട്ടില്‍ കഴിയാനാകുമെന്ന ഉത്കണ്ഠയായിരുന്നു എല്ലാവര്‍ക്കും. കൂടാതെ കരടികളും ചെന്നായകളും അതിര്‍ത്തിയോളം ഇറങ്ങിവന്ന് വളര്‍ത്തുമൃഗങ്ങളേയും ഗ്രാമീണരേയും ആക്രമിക്കുന്നത് ഇവിടെ പതിവായിരുന്നു.

മരത്തിന്റെ
വേരുകള്‍ക്കിടയില്‍
അവന്‍ സുഖമായി
ഉറങ്ങുന്നു

തിരച്ചലിന്റെ 72 -ാം മണിക്കൂറില്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല ആര്‍ക്കും ആ കാഴ്ച. അന്വേഷണ സംഘത്തിലുണ്ടായിരുന്ന അമ്മാവന്റെ വിളിയാണ് സെറിനെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്.
ഒരു വലിയ മരത്തിന്റെ വേരുകള്‍ക്കിടയില്‍ നിന്നും അവന്‍ വിളികേട്ടു. ഓടിയെത്തിയ അമ്മാവനെ കണ്ടപ്പോള്‍ സെറിന്‍ ആദ്യം ചോദിച്ചത് വീട്ടിലുള്ള തന്റെ കളിപ്പാട്ടങ്ങള്‍ അവിടെതന്നെയില്ലേയെന്നായിരുന്നു.
സെറിനെ കണ്ടെത്തിയത് ഗ്രാമാതിര്‍ത്തിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ഉള്ളിലായിരുന്നു.
ഗ്രാമം ആഘോഷത്തില്‍

മൂന്നു വയസുകാരന്റെ ജീവിതത്തിലേക്കുള്ള അവിസ്മരണീയമായ തിരിച്ചുവരവിനെ ഗ്രാമീണര്‍ ആഘോഷിച്ചു. ഇപ്പോള്‍ നാട്ടുകാര്‍ക്ക് സെറിന്‍ കൊച്ചു മൗഗ്ലിയാണ്. അവനെ കാണാന്‍ സമീപഗ്രാമങ്ങളില്‍ നിന്നുള്ളവരും അധികൃതരും മാധ്യമപ്രവര്‍ത്തകരും എത്തികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ സെറിന്‍ പുതിയ കളികളില്‍ മുഴുകുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago