മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം; പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് ഉമ്മന്‍ചാണ്ടി
കോഴിക്കോട്: മാധ്യമങ്ങള്‍ക്കെതിരായ അഭിഭാഷകരുടെ അക്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗാന്ധിദര്‍ശന്‍ അവാര്‍ഡ് മുന്‍കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണന് സമ്മാനിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പോലൊരു സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്കെതിരേ അക്രമമുണ്ടാകുന്നത് ശരിയല്ല. മാധ്യമങ്ങളും ജുഡിഷ്യറിയും തമ്മിലുള്ള അകല്‍ച്ച സംസ്ഥാനത്തിന് ദോഷംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്
വേദനാജനകം: മന്ത്രി എ.കെ ശശീന്ദ്രന്‍
കോഴിക്കോട്: ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത് വേദനാജനകമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോടതിക്ക് അതിന്റേതായ അന്തസ്സും മാന്യതയുമുണ്ട്. ഇത്തരം ഏറ്റുമുട്ടലുകള്‍ ഒഴിവാക്കണം. അഭിഭാഷകര്‍ മാധ്യമസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന നിലപാട് തിരുത്തണമെന്നും മന്ത്രി പറഞ്ഞു.
മാധ്യമവിലക്ക് ഗുണ്ടായിസം: സുധീരന്‍
തിരുവനന്തപുരം: ചീഫ് ജസ്റ്റിസ് വിളിച്ചുചേര്‍ത്ത യോഗത്തിലെ ധാരണപ്രകാരം ഹൈക്കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ സംഭവം ഗുണ്ടായിസമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്.
അഭിഭാഷകരുടെ ഗുണ്ടായിസത്തിന് പ്രചോദനം നല്‍കുന്നത് മുഖ്യമന്ത്രിയാണ്. ഇത് അവസാനിപ്പിക്കണം. സര്‍ക്കാരിന്റെ മൗനം മുതലെടുക്കുകയാണ് അഭിഭാഷകരെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി കാഴ്ചക്കാരനാകരുതെന്ന്
തിരുവനന്തപുരം: അഭിഭാഷക, മാധ്യമ തര്‍ക്കത്തില്‍ മുഖ്യമന്ത്രി കാഴ്ചക്കാരനാകുന്നത് അപലപനീയമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഇതിനുപിന്നില്‍ ഏതോ ഒരു ശക്തി പ്രവര്‍ത്തിക്കുന്നുണ്ട്. കോടതി വാര്‍ത്തകള്‍ തമസ്‌ക്കരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണവരെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."