HOME
DETAILS
MAL
ഗാന്ധിജയന്തി: ഇന്ന് ഗ്രാമസഭകള്‍ ചേരും
backup
October 01 2016 | 19:10 PM
ന്യൂഡല്‍ഹി: ഗാന്ധിജയന്തിദിനമായ ഇന്നു രാജ്യമെമ്പാടുമുള്ള തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കു കീഴില്‍ ഗ്രാമസഭകള്‍ ചേരും. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടി. ഗാന്ധിജയന്തിദിനത്തില്‍ ഗ്രാമസഭകള്‍ ചേരണമെന്നു നിര്‍ദേശിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ഗ്രാമവികസന വകുപ്പ് സെക്രട്ടറി അമര്‍ജിത് സിന്‍ഹ കത്തെഴുതിയിരുന്നു. ഗാന്ധിജയന്തിദിനത്തില്‍ രാജ്യത്തെ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തെ കുറിച്ചും നാം നേടിയ പുരോഗതിയെകുറിച്ചും ആലോചിക്കാന്‍ ഗ്രാമസഭകള്‍ ചേരുന്നതുമൂലം കഴിയുമെന്ന് കത്തില്‍ പറയുന്നു. ഗ്രാമസഭകള്‍ വഴി അതതുപ്രദേശത്തെ സാമൂഹിക സൂചികസംബന്ധിച്ച കണക്കെടുപ്പും വേണമെന്നും അമര്‍ജിത് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."