സിറിയയില്‍ യുദ്ധ ക്രൂരതയുടെ നടുക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും
ദമസ്കസ്: സിറിയയില്‍ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍ ലോകത്തിന്റെ കണ്ണുനനയ്ക്കുന്നു. ഇദ്്ലിബില്‍ കഴിഞ്ഞ ദിവസം റഷ്യന്‍ ബോംബറുകള്‍ വിമതകേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് യുദ്ധത്തിന്റെ ഭീകരമുഖം വ്യക്തമാക്കുന്നത്.
21 പേര് കൊല്ലപ്പെട്ട ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടന്ന കുട്ടിയെ മാറോടു ചേര്‍ത്ത് വാവിട്ടുകരയുന്ന സിറിയന്‍ രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യങ്ങളാണ് സിറിയന്‍ സിവില്‍ ഡിഫന്‍സ് പുറത്തുവിട്ടത്. യുട്യൂബില്‍ അപ്്ലോഡ് ചെയ്ത ദൈവത്തെ വിളിച്ചു കരയുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യം ലക്ഷക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഉംറാന്റെ കണ്ണീര്‍വറ്റിയ ചിത്രവും ലോകത്തെ ഞെട്ടിച്ചിരുന്നു.
മുഖത്ത് പൊടിപടലവുമായി നിര്‍വികാരതയോടെ ആംബുലന്‍സില്‍ ഇരിക്കുന്ന ദൃശ്യത്തിനു ശേഷമാണ് പുതിയ ദൃശ്യം വൈറലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."