HOME
DETAILS

തീവ്രവാദം: ഒരു ദാര്‍ശനിക നിര്‍വചനം

  
backup
October 01 2016 | 19:10 PM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%a6%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b4%bf%e0%b4%95

ഹാംലറ്റില്‍ ഒഫേലിയയുടെ അച്ഛന്‍ ഹാംലറ്റിനോടു ചോദിക്കുന്ന ഒരു ചോദ്യം ഷെയ്ക്‌സ്പിയര്‍ ഉന്നയിക്കുന്നുണ്ട്. ഭ്രാന്ത് (ങമറില)ൈ എന്താണെന്നതാണത്. ങമറില ൈശ െങമറില ൈഎന്നാണ് ഹാംലറ്റ് അതിനുപറയുന്ന മറുപടി. തീവ്രവാദമെന്നാല്‍ എന്താണെന്ന ചോദ്യം ഇതുപോലെ ഉന്നയിക്കുന്നുവെന്നു കരുതുക. ഇതേരീതിയിലുള്ള മറുപടിയായിരിക്കും അതിനും ലഭിക്കുക.

തീവ്രവാദമെന്ന വാക്ക് കുറേക്കാലമായി രാഷ്ട്രീയചരിത്രത്തിന്റെ ഹൃദയഭാഗത്തുതന്നെ ഉണ്ടായിരുന്നു. മുസ്‌ലിംതീവ്രവാദമെന്ന ഉത്തരാധുനിക സംജ്ഞയേക്കാള്‍ വിപുലമാണ് അതിന്റെ ഉള്ളടക്കം. ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ വാദമുഖങ്ങളില്‍ ഇതേപ്പറ്റി ഉയര്‍ന്നുവരുന്ന ചോദ്യങ്ങളൊക്കെയും എന്നും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മാത്രം മുന്‍നിര്‍ത്തിക്കൊണ്ടുള്ളതായിരുന്നു. ഇസ്‌റാഈല്‍, ഫലസ്തീന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ കലഹകലുഷമായ രാജ്യങ്ങളുമായി സംബന്ധപ്പെട്ടുനില്‍ക്കുന്ന തീവ്രവാദത്തിന്റെ ശരാസനങ്ങളാണ് എന്നും ജനാധിപത്യവല്‍ക്കരണപ്രക്രിയക്കുമുന്നിലെ ഏറ്റവും വലിയ കീറാമുട്ടികളായി ഉന്നയിക്കപ്പെട്ടുപോന്നത്.

2005 ജൂലൈ ഏഴിലെ ബോംബര്‍മാര്‍ സ്ഥലവാസികളായ മുസ്‌ലിം ചെറുപ്പക്കാരാണെന്ന തിരിച്ചറിവിനെത്തുടര്‍ന്നു പൊതുവെ ഇസ്‌ലാമിസ്റ്റുകളെന്നറിയപ്പെട്ടിരുന്ന മുസ്‌ലിംസംഘടനകളുമായി സംവദിച്ചതിനു ബ്രിട്ടീഷ് സര്‍ക്കാര്‍ പഴിയേറെ കേള്‍ക്കുകയുണ്ടായി. 2006 ലെ ഡാനിഷ് കാര്‍ട്ടൂണും അതേവര്‍ഷത്തിലെ പോപ് ബനഡിക്ടിന്റെ പ്രസ്താവനയും വളരെ ശക്തമായ പ്രതികരണങ്ങളാണല്ലോ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ഇടിവാളുകള്‍ വര്‍ഷിച്ചത്. ലിബറല്‍ ഡമോക്രസിയില്‍ പൗരസുരക്ഷിതത്വമെന്ന വികല്‍പ്പം എങ്ങനെ പരിഹരിക്കാനാവുമെന്നതിനു ബ്രിട്ടീഷ് മുസ്‌ലിംകളുള്‍പ്പെടെ എല്ലാവര്‍ക്കുമിടയില്‍ സമാനാധികരണം സാധിക്കുന്നതിനു പരിശ്രമിക്കേണ്ടതുണ്ടെന്നുള്ള കാര്യം അന്നു പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍ ഊന്നിപ്പറഞ്ഞിരുന്നു.

2007 ജൂലൈ 25നു ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ പൊതുസഭയില്‍ ബ്രൗണ്‍ എടുത്തുപറഞ്ഞത് ഇങ്ങനെയാണ്: 'ഈ സഭയില്‍ ഒരു കോണ്‍സന്‍സസ് ഉണ്ടാക്കുകയെന്നതിനേക്കാള്‍ പ്രധാനം രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കുമിടയില്‍ അതു സാധ്യമാക്കുക എന്നതാണ്.'

ഉദാരരീതികളുള്‍ക്കൊള്ളുന്ന ജനാധിപത്യരാജ്യം തീവ്രവാദത്തെ എങ്ങനെയാണു നേരിടുകയെന്ന സമസ്യയാണിത്. ഒന്നോര്‍ക്കാനുണ്ട്; തീവ്രവാദമെന്നുള്ളതുകൊണ്ട് അക്രമണോത്സുകം എന്നര്‍ഥമാക്കേണ്ടതില്ല. ഏക്‌സ്ട്രീമിസം എന്നതിന് അതിനേക്കാള്‍ വിപുലമായ അര്‍ഥങ്ങളുണ്ട്. പ്രത്യക്ഷേണ അക്രമണോത്സുകരല്ലാത്ത ഗ്രൂപ്പുകളെക്കൂടി അതുള്‍ക്കൊള്ളുന്നുവെന്നതാണതിനു കാരണം. ശാന്തരായിരുന്നുകൊണ്ട് ഇസ്‌ലാമിക ഖിലാഫത്ത്, ഹുക്രൂമതെ ഇലാഹി പോലുള്ള സ്വപ്നങ്ങളില്‍ രമിക്കുന്നവരും വൈയക്തിക-സാമൂഹ്യമണ്ഡലങ്ങളില്‍ ലിബറല്‍ ഡിമോക്രാറ്റിക് ആശയങ്ങള്‍ക്കു വിരുദ്ധമായ നിലപാടുകളെ പ്രതിനിധീകരിക്കുന്നവരും (ലിംഗസമത്വം, പശു പോലുള്ള കാര്യങ്ങള്‍) ഉദാഹരണം.

അപ്പോള്‍പ്പിന്നെ, തീവ്രവാദി സത്യത്തില്‍ ആരാണ്. യൂറോപ്യന്‍ രാഷ്ട്രീയചരിത്രപഠനങ്ങളില്‍ ഇതിനു ചില നിര്‍വചനങ്ങള്‍ കാണാനാവും. ഏശീ്മിിശ ഇമുീരരശമ തന്റെ Defending Democracy, Reaction to Extermism in Interwar Europe (John Hopkins University Press, 2005) എന്ന കൃതിയില്‍ യൂറോപ്പിലെ തീവ്രവാദികള്‍ ആരെന്നും ഉദാര ജനാധിപത്യരീതിക്ക് അവര്‍ ഭീഷണിയാവുന്നതെങ്ങിനെയെന്നും വിശകലനം ചെയ്യുന്നു. എന്നും സമൂഹത്തിലെ സാമ്പ്രദായികവിരോധികളായ ഗ്രൂപ്പുകളാണു ലിബറല്‍ ഡമോക്രസിക് ഏറെ വിഘാതമായതെന്നാണ് Capoccia നിരീക്ഷിക്കുന്നത്.

ഇന്നത്തെ സാഹചര്യത്തില്‍, ഇന്ത്യയിലായാലും യൂറോപ്പിലായാലും, കേവലമൊരു ന്യൂനപക്ഷമെന്ന പരിധിയില്‍ നിലനിന്നുകൊണ്ടു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുകയെന്ന സ്ഥിതിയിലേയ്ക്ക്, അത്രയും വിപുലമായ ഒരു പൊതുജനപിന്തുണയിലേയ്ക്കു മുസ്‌ലിംകള്‍ വളരില്ലെന്നതു സ്പഷ്ടമാണ്. ഇവിടെ അതല്ല പ്രശ്‌നമാകുന്നത്. മതാദര്‍ശങ്ങളും രാഷ്ട്രീയതത്വശാസ്ത്രങ്ങളും തമ്മില്‍ ഇടകലരുമ്പോള്‍ സംഭവിക്കുന്ന തികച്ചും വ്യത്യസ്തവും ഏറെ ഭയാനകവുമായ കുറേ ആശങ്കകളാണ്. ആര്‍ദ്രമായ രാഷ്ട്രീയമീമാംസയിലേയ്ക്ക് ഇവ ഉള്‍ച്ചെലുത്തുന്ന ഉദാരമല്ലാത്ത സമീപനങ്ങളും സമീക്ഷകളുമാണ്. അതുകൊണ്ടു തീവ്രവാദികളെ മതപരമെന്നോ രാഷ്ട്രീയപരമെന്നോ വിഭേദിച്ചുകാണിക്കുവാനാവില്ല.

ഇന്ത്യയിലായാലും അന്താരാഷ്ട്രീയ രംഗത്തായാലും മതാത്മകരാഷ്ട്രീയമെന്ന പൊരുള്‍ മതം രാഷ്ട്രീയം എന്നിവക്കിടയിലെ ചിറവരമ്പുകളെ നേര്‍പ്പിച്ചുനേര്‍പ്പിച്ചു ഏതാണ്ടില്ലാതാക്കിയിരിക്കുന്നു. തുര്‍ക്കിയിലും മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമൊക്കെ അവര്‍ - മതാത്മകരാഷ്ട്രീയക്കാര്‍ - തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യുന്നുണ്ടല്ലോ. സലഫീ ജിഹാദും ഹുകൂമത്തെ ഇലാഹിയും സംഘി രാഷ്ട്രീയവുമൊക്കെ തീവ്രവാദമല്ലാതായിപ്പോകുന്ന രാസക്രിയ ഇതാണ്. ബ്രിട്ടീഷ് മുസ്‌ലിംകള്‍ക്കിടയില്‍ ആന്‍ഡി ടെററിസ്റ്റ് പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഒരു ഉയര്‍ന്ന സ്‌പെഷല്‍ ബ്രാഞ്ച് പൊലിസ് ഓഫിസര്‍ സമകാലീന മുസ്‌ലിം രാഷ്ട്രീയ മതതീവ്രവാദങ്ങള്‍ക്കെതിരേ ശക്തമായി വാദിക്കുന്നവരാണ് ബ്രിട്ടനിലെ പല ഇസ്‌ലാമിസ്റ്റ് വിഭാഗങ്ങളുമെന്നു റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. (Seuma Milne, Derial of the Link with Iraq is Delusional and Damgerous, Guardian 5, July 2007)

ഇസ്‌ലാമിസ്റ്റ് തീവ്രവാദമെന്ന പ്രയോഗം, അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍, അതുകൊണ്ടു തന്നെ ശരിയാവില്ല. അല്‍ഖാഇദ തീവ്രവാദം, ഐ.എസ് തീവ്രവാദം, തക്ഫീരി തീവ്രവാദം എന്നൊക്കെയാവാം. അല്‍-ഖാഈദയില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട ഒരു തീവ്രവാദി ഗ്രൂപ്പാണ് തക്ഫീരികള്‍. തങ്ങളുടേതല്ലാത്ത വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരെ അവിശ്വാസികളെന്നോ മതനിഷ്‌ക്കാസിതരെന്നോ വ്യവഹരിക്കുവാനുപയോഗിച്ച ഒരു അറബിപദമാണത്.

പടിഞ്ഞാറിലോ (ന്യൂയോര്‍ക്ക്, ബാലി, മാഡ്രിഡ്, ലണ്ടന്‍) മുസ്‌ലിം ലോകത്തോ (ഈജിപ്ത്, ഇറാഖ്, അഫ്ഗാനിസ്ഥാന്‍) ഉള്ള മുസ്‌ലിംകളും അമുസ്‌ലിംകളുമായ സാധാരണ ജനങ്ങള്‍ക്കു നേരെയുള്ള തങ്ങളുടെ അധാര്‍മികതകളെ ന്യായീകരിക്കുന്നതിനുള്ള ഒരു പ്രയോഗമായിട്ടാണ് അതവര്‍ക്കിടയില്‍ സ്വീകാര്യമാകുന്നത്. മത-രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ സങ്കലനത്തിലൂടെ തക്ഫീരി എന്ന ചിന്താധാരയുടെ ഉപയോഗമോ ദുരുപയോഗമോ പാവങ്ങളായ സാധാരണക്കാര്‍ക്കുനേരേയുള്ള മതഭേദമന്യേയുള്ള അതിക്രമങ്ങളെ നീതീകരിക്കുന്നതിനു അത് അവരെ പ്രാപ്തരാക്കുന്നുണ്ടാവാം.

ടെററിസം പ്രാധാന്യത്തോടെ അന്താരാഷ്ട്രരംഗത്തേയ്ക്ക് എടുത്തെറിയപ്പെട്ടതു 9-11നു ശേഷമാണ്. യോന അലക്‌സാണ്ടറുടെയും ആന്‍ഡ്രൂസില്‍കെയുടെയും നിരീക്ഷണപ്രകാരം 9-11നുശേഷം തീവ്രവാദത്തെക്കുറിച്ചുള്ള ഹൈപോതിസീസുകളായി മൂന്നിലധികം പുതിയ പുസ്തകങ്ങള്‍ ഓരോ ആഴ്ചയിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ന്യൂസ് പേപ്പറുകള്‍, മാഗസിനുകള്‍, സെമിനാറുകള്‍, വര്‍ക്‌ഷോപ്പുകള്‍, കോണ്‍ഫറന്‍സുകള്‍, അക്കാദമിക പ്രഭാഷണങ്ങള്‍ എന്നിവയിലൂടെയുള്ള നിര്‍ധാരണങ്ങള്‍ വേറെയും. എന്നിട്ടും ടെററിസമെന്ന പ്രഹേളികയെ അടുത്തറിയുന്നതിനുള്ള പുതുമയുള്ള എന്തെങ്കിലും ഒരു ദര്‍ശനമെന്നനിലയില്‍ അവയെന്നും സ്വീകാര്യമാവുകയുണ്ടായില്ല.

രാഷ്ട്രീയമായ ശക്തിചോദനകളും വൈകാരികമായ ഉത്തേജനങ്ങളും വേണ്ടുവോളമടങ്ങുന്ന ടെററിസംപോലുള്ള വ്യവസ്ഥയെ വ്യവച്ഛേദിക്കുമ്പോള്‍ വിപുലമായ പഠനങ്ങളും അഭിമതങ്ങളുമാണു നാം കാംക്ഷിക്കുക. പക്ഷേ, ഇറങ്ങിവന്നതത്രയും ശുഷ്‌കവും ഉപരിപ്ലവപരവുമാണെന്നുപറയുന്നത് ആന്‍ഡ്രൂസില്‍കെയെപ്പോലുള്ള മഹാപണ്ഡിതന്മാരാണ്. സില്‍കെയുടെ വാക്കുകളില്‍ പാഴ്‌വാക്കുകളാണ് (Dross) അവ. വിരസവും ശരിയല്ലാത്തവിവരങ്ങളടങ്ങുന്നതുമായ ഉല്‍പ്പന്നങ്ങള്‍. (Silke, An Intreduc-tion 2004, P 2)

അത്യധികമായി പ്രാധാന്യവല്‍ക്കരിക്കപ്പെട്ടതും ശാക്തീകരിക്കപ്പെട്ടതുമായ അതിന്റെ - തീവ്രവാദത്തിന്റെ - മുഖവും പ്രകൃതങ്ങളും ഏറെ നിര്‍വചനാത്മകമായ പൊരുളുകളെ ഉള്‍ക്കൊള്ളുന്നുണ്ട്. നിര്‍വചനത്തിനു വഴങ്ങാത്ത ഒരു തീസീസില്‍ ഗവേഷണം ദുഷ്‌കരമാണ്. എവിടെനിന്നാരംഭിക്കും എവിടെയാണത് അവസാനിപ്പിക്കുകയെന്നൊക്കെയാണാദ്യം. പിന്നെ അനേകശതം സ്വയംപ്രഖ്യാപിത ടെററിസ്റ്റ് ഗ്രൂപ്പുകളിലേയ്ക്കുള്ള പ്രവേശം അസാധ്യമാണെന്ന വസ്തുത. ഇതിന്റെ തുടര്‍ച്ചയായി മൂന്നാമത്തേതു നേരത്തേ പറഞ്ഞ നിരീക്ഷണപരമായ ക്രാന്തദര്‍ശിത്വത്തിന്റെ അഭാവം.
തീവ്രവാദത്തെക്കുറിച്ചുള്ള ഏതൊരു പഠനവും ഗൗനിക്കാതെപോകുന്ന ഒന്നുണ്ട്; ടെററിസം എന്ന അവബോധം രാഷ്ട്രമെന്ന അവബോധവുമായി അവിഭാജ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്. രാഷ്ട്രത്തെ നാമറിയുന്നത്, അതിന്റെ ചരിത്രത്തിന്റെ സുതാര്യതയിലൂടെയാണ്. ഒരു ആധുനികരാഷ്ട്രത്തിന്റെ പിറവി നാം പഠിക്കുന്നത്, പഠിക്കേണ്ടത്, അതിന്റെ നാലതിര്‍ത്തികളുടെ, ജനവിഭാഗങ്ങളുടെ, ഉല്‍പ്പന്നവൈവിധ്യങ്ങളുടെ, രൂപീകരണത്തിലും അതിന്റെ ശേഖരണത്തിലും സംഭവിച്ച തീവ്രാല്‍തീവ്രമായ രക്തച്ചൊരിച്ചിലുകളിലൂടെയാണ്. ചരിത്രത്തിന്റെ ഈ നൃശംസതയില്‍ നേടുന്നവരും നഷ്ടപ്പെടുന്നവരുമുണ്ടായിട്ടുണ്ട്.

ആധുനിക രാഷ്ട്രസങ്കല്‍പ്പത്തെ അന്വയിക്കുന്നവരും ആഘോഷിക്കുന്നവരും ചരിത്രത്തിന്റെ ഈ ഇരുട്ടിലേയ്ക്കു തിരിഞ്ഞു നോക്കിയില്ല. അങ്ങനെ രാഷ്ട്രമെന്നതു നീതിയുക്തമായ ആധിപത്യസ്വഭാവമുള്ള ഒരു രാഷ്ട്രീയരൂപമായി വിഭാവനം ചെയ്യപ്പെട്ടു. മാര്‍ക്‌സ് വെബര്‍ അഭിപ്രായപ്പെട്ടത്, ആ രാഷ്ട്രീയരൂപകം തനിക്കു നിര്‍ദേശിക്കപ്പെട്ട അതിര്‍ത്തിക്കകത്തു നിലയുറപ്പിച്ചുകൊണ്ടു ശക്തികാണിക്കാനുള്ള നീതിന്യായയുക്തമായ സര്‍വാധിപത്യമായി സ്വമേധയാ അവരോധിക്കപ്പെട്ടുവെന്നാണ്. (Max Weber, The profession and Vocation of Politics ; Cambridge University Press, 1996)

അപ്പോള്‍, ഇനിയിതിങ്ങനെ വായിക്കുക! ടെററിസവും സ്റ്റേറ്റുള്‍പ്പെടാത്ത തീവ്രവാദവും ആധുനിക രാഷ്ട്രീയനിര്‍മാണപ്രക്രിയയില്‍ സംഭവിച്ച അക്രമങ്ങളോടുള്ള അനിവാര്യമായ പ്രത്യാക്രമണങ്ങള്‍തന്നെയാണ്. രാഷ്ത്ത്രിന്റെ ഒട്ടും സത്യസന്ധമല്ലാത്ത ലജിറ്റിമസിയോടു പ്രകടമാകുന്ന നിരാസം.

നേരത്തേയുദ്ധരിച്ച മാക്‌സ് വെബ്ബറിന്റെ സിദ്ധാന്തം ആധുനിക രാഷ്ട്രപശ്ചാത്തലത്തിന്റെ ഒരനിവാര്യഘടകമായിവേണം ഉള്‍ക്കൊള്ളാന്‍. ടെററിസത്തിനുപറ്റിയ ഒരു നിര്‍വചനം, ഇപ്പോള്‍, ഇതാവാം; 'രാഷ്ട്രത്തിന്റെ ചരിത്രവൈകൃതങ്ങളില്‍ മനംമടുത്ത ആക്ടിവിസ്റ്റുകള്‍ നടത്തുന്ന നീതീകരിക്കാനാവാത്ത അതിക്രമങ്ങള്‍' എന്ന്.

സ്റ്റേറ്റ് ടെററിസം ഇതിന്റെ നേരേ മറുപുറമാണ്. കോളിന്‍വൈറ്റ് എഴുതുന്നത് ഇങ്ങനെയാണ്; സ്റ്റേറ്റിനാല്‍ അംഗീകരിക്കപ്പെട്ടതും തങ്ങള്‍ക്ക് അനുവദനീയമായ നിയമത്തിന്റെ അതിരുകള്‍ കടന്നുകൊണ്ടും പൗരന്മാര്‍ക്കുനേരേ സര്‍ക്കാര്‍ ഒഫീഷ്യലുകള്‍ നടത്തുന്ന അനീതികളും അതിക്രമങ്ങളും സ്റ്റേറ്റ് ടെററിസമാണ്. (Collin Weight, Theorising Terrism, International Relations, March 2009) രാഷ്ട്രീയസംവേദനത്തിന്റെ (Political Communication) മറ്റൊരു രൂപംതന്നെയാണ് ടെററിസം. പലകാലങ്ങളിലായി, പലതരം സ്ഥാപനങ്ങളിലായി, പലതരം രൂപങ്ങളും ഭാവങ്ങളുമുള്‍ക്കൊണ്ട് അത് ആടിക്കളിച്ചുകൊണ്ടിരിക്കും, എന്നും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago
No Image

ആറാമത് ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട് ഫെസ്റ്റിവല്‍ നവംബര്‍ 25 മുതല്‍ 30 വരെ

qatar
  •  2 months ago
No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago