സര്‍വകലാശാലകള്‍ ഗാന്ധിജിയെ പിണ്ഡംവച്ച് പുറത്താക്കി: കെ.എസ് രാധാകൃഷ്ണന്‍
കോഴിക്കോട്: രാജ്യത്തെ സര്‍വകലാശാലകള്‍ ഗാന്ധിജിയെ പടിയടച്ചു പിണ്ഡം വച്ചു പുറത്താക്കിയെന്നു സംസ്ഥാന പി.എസ്.സി ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഇന്‍ഡ്യന്‍നസ് അക്കാദമി സംഘടിപ്പിച്ച 'ഗാന്ധിസ്മൃതി-2016' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്കാദമിക മേഖലയില്‍ ഗാന്ധിജിയെ അറിയാമെന്നു പറയുന്നവരെ അക്കാദമിക ദലിതരെന്നു മുദ്രകുത്തുന്ന കാലഘട്ടമാണിത്. നിങ്ങള്‍ നിങ്ങളുടെ ശരീരം മാത്രമല്ലെന്ന് ഇന്ത്യക്കാരെ ബോധ്യപ്പെടുത്തിയ മഹാത്മാവിനെ മതമൗലിക തീവ്രവാദികളും കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഒരുപോലെ അവഗണിച്ചു. മറ്റുള്ളവരുടെ കാര്യത്തില്‍ ഉദാരതയും തന്റെ കാര്യത്തില്‍ കണിശതയും വച്ചുപുലര്‍ത്തിയ ഗാന്ധിയുടെ പ്രവര്‍ത്തനം പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്‍ഡ്യന്‍നസ് അവന്യൂ ഹാളില്‍ നടന്ന ചടങ്ങില്‍ അക്കാദമി ഡയരക്ടര്‍ എം.പി അബ്ദുസ്സമദ് സമദാനി അധ്യക്ഷനായി. കവി പി.കെ ഗോപി മുഖ്യപ്രഭാഷണം നടത്തി. എ. സജീവന്‍, യോഗാചാര്യ എം. സുരേന്ദ്രനാഥ്, എം.എന്‍ സുബാഷ് ബാബു, പി.പി അബ്ദുറഹ്മാന്‍, സി.വി തന്‍വീര്‍, ആര്‍.വി അനുന്ദ, രാജന്‍ ബാലുശ്ശേരി, സി. സെനോന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."