HOME
DETAILS
MAL
തടഞ്ഞുനിര്‍ത്തി അപമാനിച്ച കേസില്‍ പ്രതിക്കു രണ്ടുവര്‍ഷം തടവും പിഴയും
backup
October 01 2016 | 21:10 PM
മഞ്ചേരി: പട്ടികജാതിക്കാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ച കേസില്‍ പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും 3000 രൂപ പിഴയും മഞ്ചേരി എസ്.സി, എസ്.ടി പ്രത്യേക കോടതി ശിക്ഷ വിധിച്ചു. മണ്ണാര്‍മല കാര്യവട്ടം തട്ടാരുവളപ്പില് മുകുന്ദനെയാണ് ജഡ്ജി കെ.സുഭദ്രാമ്മ ശിക്ഷിച്ചത്.
2014 ജൂണ്‍ 22ന് പട്ടിക്കാട് ചുങ്കത്ത് ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് സംഭവം. മുന്‍വൈരാഗ്യം മൂലം അധിഷേപിക്കുകയും കെട്ടിപ്പിടിച്ച് അപമാനിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷനുവേണ്ടി കെ.കെ അബ്ദുള്ളക്കുട്ടി ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."