36 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തി
വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ സാമ്പത്തിക തട്ടിപ്പില്‍ കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പുതിയ വെളിപ്പെടുത്തലുമായി ബി.ഡി.ഒ ജെ. ജയപ്രകാശ് രംഗത്ത്. 36 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടുകളാണ് പുതുതായി കണ്ടെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനായ അലിഹസന് 24 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയത് നേരത്ത പുറത്തായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 2014ന് മുന്‍പും നിരവധി ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയത്. ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ള ബാങ്ക് രേഖകള്‍ അടക്കം തട്ടിപ്പിന് ഉപയോഗിച്ചിണ്ടുണ്ടെന്നും മുന്‍പ് ഓഡിറ്റര്‍മാര്‍ ഒപ്പു വച്ച രേഖകളിലടക്കം ക്രമക്കേടുകള്‍ കാണുന്നുണ്ടെന്നും ബി.ഡി.ഒ വ്യക്തമാക്കി. ഇതനുസരിച്ച് മുന്‍ ബി.ഡി.ഒമാരുടെ കാലങ്ങളിലും ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ നടന്നതായി സംശയമുണ്ടെന്നും എല്ലാം അന്വേഷിച്ച് നിജസ്ഥിതി വ്യക്തമാക്കുമെന്നും ബി.ഡി.ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."