കളഞ്ഞു കിട്ടിയ ബാഗ് ഉടമയെ ഏല്‍പ്പിച്ചു ഓട്ടോഡ്രൈവര്‍ മാതൃകയായി
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയില്‍ മറന്നു വച്ച നാലു പവന് സ്വര്‍ണാഭരണങ്ങളും 60,000 രൂപയും ഉടമയ്ക്കു നല്കി ഡ്രൈവര്‍ മാതൃകയായി.കോട്ടച്ചേരി മെട്രോ സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവര്‍ പുല്ലൂര്‍ കേളോത്തെ കെ ബിജുവാണ് തന്റെ സത്യസന്ധത തുറന്നു കാട്ടിയത്. കാഞ്ഞങ്ങാട്ടെ ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ രഘുനാഥും കുടുംബവും നഗരത്തിലെ കൈലാസ് തീയറ്ററിനടുത്തു നിന്നു റെയില്‍വേ സ്റ്റേഷനിലേക്കു പോകുന്നതിനായി ഇയാളുടെ ഓട്ടോയില്‍ കയറിയിരുന്നു. അവരെയിറക്കി കോട്ടച്ചേരി സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് സീറ്റിലിരിക്കുന്ന ബാഗില്‍ നിന്നു മൊബൈല്‍ റിങ് ടോണ്‍ കേട്ടത്. അപ്പോഴാണ് ബിജു തന്റെ റിക്ഷയില്‍ യാത്രക്കാര്‍ ബാഗ് മറന്നു വച്ച വിവരം അറിയുന്നത്. ഉടന്‍ ബാഗുമായി ബിജു നേരെ പൊലിസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
അപ്പോഴേയ്ക്കും ദമ്പതികള്‍ പരാതിയുമായി സ്റ്റേഷനില്‍ എത്തിയിരുന്നു. പൊലിസിന്റെ സാന്നിധ്യത്തില്‍ ഉടമയ്ക്കു ബിജു ബാഗ് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."