കാരുണ്യ ഭവനങ്ങള്‍ ജീവകാരുണ്യത്തിന്റെ മഹനീയ പ്രതീകങ്ങള്‍: സ്വാദിഖലി ശിഹാബ് തങ്ങള്‍
ദേശമംഗലം: കാരുണ്യത്തിന്റെ നിറദീപമായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ ജാതി മത ഭേതമന്യേ നിരാലംബര്‍ക്ക് തലചായ്ക്കാന്‍ സൗകര്യം ചെയ്യുന്ന മുസ്ലിം ലീഗ് ബൈത്തുറഹ്മകള്‍ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ മഹനീയ പ്രതീകങ്ങളാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കാരുണ്യ ഭവനങ്ങളുടെ വിതരണം ഇനിയും തുടരുമെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു. രണ്ടു വര്‍ഷം മുമ്പ് മരണമടഞ്ഞ എം.എസ്.എഫ് തൃശൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് അബ്ദുള്‍ ഒനിയ്യിന്റെ കുടുംബത്തിന് വേണ്ടി മുസ്ലിംലീഗ് ദേശമംഗലം പഞ്ചായത്ത് കമ്മറ്റി നിര്‍മിച്ച ബൈത്തുറഹ്മയുടെ കൈമാറ്റം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍. കെ.കെ അലി അധ്യക്ഷനായി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എം സാദിക്കലി അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.പി കുഞ്ഞിക്കോയതങ്ങള്‍, കെ.എ ഹാറൂണ്‍റഷീദ്, പി.എം അമീര്‍, പി.എ അബ്ദുസ്സലാം, ജമാല്‍ മനയത്ത്, പി.എം അലി, കെ.എ മുസമ്മില്‍, ഇബ്രാഹിം തലശ്ശേരി, പഞ്ചായത് പ്രസിഡന്റ് എം.മഞ്ജുള, വൈസ് പ്രസിഡന്റ് സലീംകോയ, അംഗങ്ങളായ പി.എസ് ലക്ഷ്മണന്‍, റസാക് മോന്‍, നിഷ ടീച്ചര്‍, റഹ്മത് ബീവി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം ഹനീഫ എന്നിവര്‍ പ്രസംഗിച്ചു. ശിഹാബ് വരവട്ടൂര്‍ സ്വാഗതവും, ഷംഷാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."