കാക്കവയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം
കാക്കവയല്‍: കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. സ്‌കൂള്‍ ലീഡര്‍ സ്‌നേഹ സജിക്ക് പത്രം നല്‍കി എസ്.വൈ.എസ് കാക്കവയല്‍ ശാഖാ പ്രസിഡന്റ് ഹുസൈന്‍ ചക്കിലാക്കുഴി പദ്ധതി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ഇ.എന്‍ രവീന്ദ്രന്‍ അധ്യക്ഷനായി. പദ്ധതി കെ.എ നാസര്‍ മൗലവി വിശദീകരിച്ചു. കാക്കവയല്‍ സ്‌കൂളിലെ അധ്യാപകന്‍ ഇ. രവീന്ദ്രന്‍, സുപ്രഭാതം ജില്ലാ ഓര്‍ഗനൈസര്‍ ഹാരിസ് ബാഖവി. എസ്.വൈ.എസ് കാക്കവയല്‍ ശാഖാ സെക്രട്ടറി മുജീബ്, വൈസ് പ്രസിഡന്റ് മൂസ, ട്രഷറര്‍ അവറാന്‍കുട്ടി സംസാരിച്ചു.
കാക്കവയല്‍ എസ്.വൈ.എസ് ശാഖയാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്. 1943ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂളിന് 1980ലാണ് ഹൈസ്‌കൂള്‍ പദവി ലഭിച്ചത്. പിന്നീട് ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് ഉയര്‍ന്ന സ്‌കൂള്‍ ജില്ലയിലെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ പ്രഥമ സ്ഥാനത്താണുള്ളത്. കലാ, കായിക, വിദ്യാഭ്യാസമേഖലയില്‍, പ്രതിഭകളെയും പ്രശസ്തരെയും വളര്‍ത്തിയെടുത്ത സ്‌കൂള്‍ മാതൃകാപരമായ മുന്നേറ്റമാണ് നടത്തുന്നത്. കായിക മേഖലയില്‍ വര്‍ഷങ്ങളോളം ജില്ലാ ചാമ്പ്യന്‍മാരായിരുന്നു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ ടി. ഗോപി ഇക്കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിനായി മാരത്തണില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
സി.ആര്‍.പി.എഫിലെ എ.എസ്.പി ദീപ, ദോഹ ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാവ് അബൂബക്കര്‍, വിപിന്‍ തുടങ്ങി നിരവധി കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാന്‍ കാക്കവയല്‍ സ്‌കുളിന് സാധിച്ചിട്ടുണ്ട്. പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് വളര്‍ച്ചയുടെ പടവുകളില്‍ പിന്നിട്ട സ്‌കൂളില്‍ ഇന്ന് 1388 കുട്ടികളാണ് പഠനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."