കൃഷിഭവനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കും
മാനന്തവാടി: കൃഷിഭവനില്‍ നിന്നും വിതരണം ചെയ്യുന്ന സാധനങ്ങള്‍ ഗുണമേന്മയില്ലാത്തതും കൃഷിക്ക് ദോഷം വരുത്തുന്നതുമാണെന്ന് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ തിരുനെല്ലി പഞ്ചായത്തിലെ കുരുമുളക് സമിതികളുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ഇതിനായി തിരുനെല്ലി പഞ്ചായത്ത് കാര്‍ഷിക സംരക്ഷണ സമിതിക്ക് രൂപം കൊടുത്തതായും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതേക്കുറിച്ച് പഠനം നടത്തിയപ്പോഴാണ് കൃഷിഭവന് നടത്തുന്ന ഞെട്ടിപ്പിക്കുന്ന തട്ടിപ്പിനെ കുറിച്ച് മനസ്സിലായത്. ഈ സാഹചര്യത്തില്‍ കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ കര്‍ഷകനെ വിശ്വാസത്തിലെടുത്ത് പണമായി നല്‍കണം. അല്ലെങ്കില്‍ ഗുണമേന്മയുള്ള സാധനങ്ങള്‍ കര്‍ഷകര്‍ വാങ്ങി ബില്ല് കൊടുക്കുമ്പോള്‍ പണം നല്കുന്ന സംവിധാനം ഏര്‍പ്പെടുത്തണം.
ഉദ്യോഗസ്ഥരുടെ തട്ടിപ്പിനെ കുറിച്ച് വകുപ്പ് മന്ത്രിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാനായി നാളെ പാടശേഖര സമിതികളെ കൂടി പങ്കെടുപ്പിച്ച് യോഗം ചേരുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ടി.സി ജോസഫ്, റാല് ഡോള്‍ഫ് പഴയ തോട്ടം, എന്‍ ദേവദാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."