ആദിക്കാട്ടുകുളങ്ങര മഖാം ഉറൂസിന് കൊടിയേറി
ആദിക്കാട്ടുകുളങ്ങര: ആലപ്പുഴ -പത്തനംതിട്ട ജില്ലകളുടെ സംഗമസ്ഥാനമായ ആദിക്കാട്ടുകുളങ്ങരയില്‍ സ്ഥിതിചെയ്യുന്ന ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ഹനഫി ജമാഅത്തായ ഹിദായത്തുല്‍ ഇസ്‌ലാം സമാജം മുസ്ലിം ജമാഅത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള സൂഫിവര്യന്‍ തയ്ക്കാഅപ്പ അവറുകളുടെ 231ാമത് ആണ്ടുനേര്‍ച്ചക്ക് തുടക്കമായി.
ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ സമദ് കൊടിയേറ്റി.ഉറൂസിന്റെ രണ്ടാം ദിവസമായ ഇന്ന് രാതി എട്ട് മണി മുതല്‍ അല്‍ഹാഫിസ് കുമ്മനം നിസാമുദ്ദീന്‍ അസ്ഹരിയുടെ മതപ്രഭാഷണവും, ഉറൂസിന്റെ സമാപന ദിവസമായ 4ന് രാവിലെ 10 മണി മുതല്‍ അന്നദാനവും, രാതി 8 മണി മുതല്‍ ചിറയിന്‍കീഴ് നൗഷാദ് ബാഖവിയുടെ മതപ്രഭാഷണവും, തുടര്‍ന്ന് രാതി 10 മണി മുതല്‍ സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി യമനി അല്‍ ഖാദിരി മംഗലാപുരം പ്രാര്‍ഥനാ സംഗമത്തിന് നേതൃത്വം നല്‍കുന്നു. വിശദ വിവരങ്ങള്‍ക്ക് 0479 2387441.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."