HOME
DETAILS
MAL
അരൂക്കുറ്റി പാലത്തിലെ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന്
backup
October 02 2016 | 20:10 PM
പൂച്ചാക്കല്‍: പതിറ്റാണ്ടുകളായി തുടരുന്ന അരൂര്‍ അരുക്കുറ്റി പാലത്തിലെ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന് എ ഐ വൈ എഫ് അരൂര്‍ ഈസ്റ്റ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രബലമായ പാലങ്ങളുടെ ടോള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കവേ അരൂക്കുറ്റി പാലത്തിലെ ടോള്‍ ഇനിയും തുടര്‍ന്നാല്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും സി ജി സ്മാരകത്തില്‍ ചേര്‍ന്ന യോഗം മുന്നറിയിപ്പ് നല്‍കി.
വി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ.എം കെ ഉത്തമന്‍ ,റഹിം പൂശ്ശേരി, ഷിബു സ്രാമ്പിക്കല്‍, എം ബി രാജേഷ്, പി എസ്സ് ശ്രീനിവാസന്‍ ,റ്റി ധനേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."