സ്വച്ഛ് ഭാരത് സന്ദേശ റാലി
തൊടുപുഴ: റോട്ടറി ക്ലബും എം.ജി സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്കീം ഇടുക്കി ജില്ലാ വിഭാഗവും സംയുക്തമായി ഗാന്ധി ജയന്തി ദിനത്തില്‍ ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സിവില്‍ സ്റ്റേഷനില്‍ ഇടുക്കി എം.പി അഡ്വ .ജോയ്സ് ജോര്‍ജ് സ്വച്ഛ് ഭാരത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
തുടര്‍ന്ന് ജോയ്സ് ജോര്‍ജ് എം.പി നയിച്ച സ്വച്ഛ് ഭാരത് സന്ദേശ റാലിയില്‍ തൊടുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍, റോട്ടറി പ്രസിഡന്റ് ടിനി തോമസ്, ജില്ലാ കോഡിനേറ്റര്‍ ജെയിംസ് മത്യൂ എന്നിവര്‍ നേതൃത്വം നല്കി.
ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ നടന്ന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ജോയ്സ് ജോര്‍ജ് എം.പി ഉദ്ഘാടനം നിര്‍വഹിച്ചു.
റോട്ടറി പ്രസിഡന്റ് ടിനി തോമസ്, ശാന്തിഗിരി കോളജ് പ്രിന്‍സിപ്പല്‍ പോള്‍ പാറേക്കാട്ടില്‍ ,മൂലമറ്റം സെന്റ് ജോസഫ് അക്കാദമി പ്രിന്‍സിപ്പല്‍ ബേബി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."